കോവിഡ് കാലത്ത് ഭക്ഷണത്തിലും ധാരാളം വൈവിധ്യങ്ങളാണ് പലരും കൊണ്ടുവന്നത്. മോസ്കോയിലെ കൊറോണ കോക്ക്ടെയിലും വിയറ്റ്മാനിലെ വൈറസിെൻറ ആകൃതിയിലുള്ള ബർഗറുമെല്ലാം അത്തരത്തിൽ ശ്രദ്ധയാകർഷിച്ചവയായിരുന്നു.
എന്നാൽ, ഇത്തവണ ഒഡിഷയിൽനിന്നാണ് രസകരമായ വാർത്ത വരുന്നത്. കാലത്തിനൊത്ത് സഞ്ചരിച്ച ഹോട്ടൽ ഉടമ, തെൻറ കടയുടെ പേര് ആൻറിവൈറസ് ടിഫിൻ സെൻറർ എന്നാക്കി മാറ്റിയിരിക്കുകയാണ്. ബ്രഹ്മാപുരിലെ ഗാന്ധിനഗർ മെയിൻ റോഡിലാണ് ഇൗ കടയുള്ളത്.
കടയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മാസ്ക്കൊന്നും ധരിക്കാതെ കടയുടെ സമീപത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ധാരാളം പേരെ ചിത്രങ്ങളിൽ കാണാം. ഇഡ്ഡലി, പൂരി, ഉപ്പുമാവ്, ദോശ, സമോസ, വട, പകോഡി, തഡിയ, ആലൂ ചോപ് തുടങ്ങിയവയാണ് ഇവിടെ ലഭിക്കുക.
ചിത്രങ്ങൾ വൈറലായതോടെ പലരും പ്രതികരണവുമായി രംഗത്തെത്തി. കടക്കാരൻ ഭക്ഷണത്തിൽ സാനിറ്റൈസർ ചേർത്തിട്ടുണ്ടാകില്ലെന്ന് കരുതാമെന്ന് ഒരാൾ തമാശ രൂപേണ കുറിച്ചു. 'ഇത് കമ്പ്യൂട്ടർ വൈറസിനെതിരെയും പ്രവർത്തിക്കുമോ? അങ്ങനെയാണെങ്കിൽ കോടിക്കണക്കിന് രൂപ ലാഭിക്കാമായിരുന്നു'വെന്ന് മറ്റൊരാൾ കമൻറ് ചെയ്തു.
'പാചകക്കാരൻ ഗ്ലൗസും മാസ്ക്കുമില്ലാതെയാണ് ഭക്ഷണം തയാറാക്കുന്നത്. വിളമ്പുന്നവർക്കും ഇവയൊന്നുമില്ല, ശരിക്കും ആൻറി വൈറസ് തന്നെ' ^ഇങ്ങനെയായിരുന്നു ഒരു പ്രതികരണം.
'ആൻറിവൈറസ് ദോശ കഴിച്ചാൽ നിങ്ങൾക്ക് പ്രതിരോധശേഷി കൈവരിക്കാം. അതിനാൽ മാസ്ക്കിെൻറയും സാമൂഹിക അകലത്തിെൻറയും ആവശ്യമില്ല' -തമാശ കലർന്ന മറ്റൊരു പ്രതികരണം ഇപ്രകാരമാണ്.
ഇത് ആദ്യമായല്ല ഇന്ത്യയിൽ മഹാമരിക്ക് ശേഷം കടയുടെ പേര് മാറ്റുന്നത്. നേരത്തെ വാരണാസിയിൽ ചോട്ട മാൾ എന്നത് കൊറോണ മാൾ എന്നാക്കി മാറ്റിയിരുന്നു. പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള മരുന്നുകളും മറ്റു ഉൽപ്പന്നങ്ങളും ഇൗ കടയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.