മൂന്നാർ ചാണ്ടീസ് വിൻഡി വുഡ്സ്

മൂന്നാർ ചാണ്ടീസ് വിൻഡി വുഡ്സ് ഹോട്ടലിന് ട്രാവലേഴ്സ് ചോയിസ് അവാർഡ്

ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ്പ് അഡ്വൈസറിന്‍റെ 2020ലെ ട്രാവലേഴ്സ് ചോയിസ് അവാർഡ് മൂന്നാർ പഞ്ച നക്ഷത്ര ഹോട്ടലായ വിൻഡി വുഡ്സിന്. 17ാം സ്ഥാനമാണ് ചാണ്ടീസ് വിൻഡി വുഡ്സ് നേടിയത്.

ലോകമെമ്പാടുമുള്ള ഹോട്ടലുകളിൽ ലൊക്കേഷൻ, വൃത്തി, ട്രാവൽ റിവ്യൂസ്, റേറ്റിങ്, സർവീസ്, മൂല്യം അടക്കമുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തെരഞ്ഞെടുപ്പിലാണ് മികച്ച നേട്ടം കൈവരിച്ചത്. പുരസ്കാരം നേടിയ ഇന്ത്യയിലെ ഏക ഹോട്ടലാണ് വിൻഡി വുഡ്സ്.

ഏഷ‍്യയിലെ ആദ്യ 25 ഹോട്ടലുകളിൽ 9ാം സ്ഥാനവും വിൻഡി വുഡ്സ് നേടി. കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ അടക്കമുള്ളവരുടെ അനുഭവങ്ങൾ കൂടി മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ലോകത്തിലെ വിനോദ സഞ്ചാര മേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖല മികച്ച നേട്ടം കൈവരിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.