തേങ്ങാപാൽ ചേർത്ത് വറ്റിച്ച തിരുത കറി

മീൻ വിഭവങ്ങളിൽ ഏറെ രുചികരമായതാണ് കൊച്ചിയിലെ തിരുത മീൻ കറി. തേങ്ങാപാൽ ചേർത്ത് കുടംപുളിയിട്ട് തയാറാക്കുന്ന മീൻ കറിയുടെ സ്വാദ് ഒന്നുവേറെ തന്നെയാണ്.

ചേരുവകൾ:

  • തിരുത മീൻ - ഒരു കിലോ ഗ്രാം (ചെറിയ കക്ഷണങ്ങളാക്കി മുറിച്ചത്)
  • ചിരവിയ തേങ്ങ - 250 ഗ്രാം (ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞ പാൽ)
  • കടുക് - കാൽ ടീസ്പൂൺ
  • ഉലുവ - ഒരു നുള്ള്
  • കറിവേപ്പില - രണ്ട് തണ്ട്
  • ചുവന്നുള്ളി - 8-10 എണ്ണം (അരിഞ്ഞത്)
  • പച്ചമുളക് - രണ്ട് എണ്ണം (വട്ടത്തിൽ മുറിച്ചത്)
  • വറ്റൽ മുളക് -3-4 എണ്ണം (വട്ടത്തിൽ മുറിച്ചത്)
  • കൊടംപുളി - നാല് ചെറിയ കക്ഷണം
  • മുളകുപൊടി (പിരിയൻ മുളക്) -1 1/2 ടേബ്ൾ സ്പൂൺ (നല്ല നിറവും എരിവും ഉള്ളത്)
  • മഞ്ഞൾപൊടി - 1/2 ടേബ്ൾ സ്പൂൺ
  • വെള്ളിച്ചെണ്ണ - 3-4 ടേബ്ൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

മുളകുപൊടിയും മഞ്ഞൾപൊടിയും അര കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കി മാറ്റിവെക്കുക. ഒരു മൺച്ചട്ടിയിലേക്ക് 3-4 ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും ഉലുവയുമിട്ട് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, ചുമന്നുള്ളി, പച്ചമുളക്, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ആവശ്യമെങ്കിൽ കുറച്ചുകൂടി വെളിച്ചെണ്ണ ചേർക്കാം.

നന്നായി വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾപൊടി പേസ്റ്റ് കൂടി ചേർത്ത് ചെറിയ തീയിൽ ഇളക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർക്കാം. എണ്ണ തെളിഞ്ഞ് വരുന്നതോടെ മീൻ കക്ഷണങ്ങൾ മൂടി കിടക്കാൻ ആവശ്യമായ വെള്ളവും (രണ്ട് കപ്പ്) ഉപ്പ് പാകത്തിനും ചേർക്കുക. ഒപ്പം കഴുകിവെച്ച കുടംപുളിയും ഇടുക. കറി തിളച്ചു വരുമ്പോൾ കുറച്ചു കൂടി കറിവേപ്പില ഇടുക.

ഇതിലേക്ക് മീൻ കക്ഷണങ്ങൾ ചേർക്കുക. ചെറിയ തീയിൽ മീൻ 10 മിനിറ്റ് വേവിക്കുക. നന്നായി വറ്റിവരുമ്പോൾ പിഴിഞ്ഞു വെച്ചിരുന്ന തേങ്ങാപാൽ (ഒന്നാം പാൽ) ഒഴിച്ചു കൊടുക്കുക. വീണ്ടും ചെറിയ തീയിൽ കറി ഒന്നുകൂടി വറ്റണം. 5, 6 മിനിട്ടുകൾ കഴിയുമ്പോൾ തിരുത കറി കുറുകി കട്ടിയായി വരും.

ശ്രദ്ധിക്കേണ്ടവ:

1. പുളി കൂടിയിട്ടുണ്ടെങ്കിൽ കുടംപുളി നീക്കം ചെയ്യണം.

2. ആവശ്യമെങ്കിൽ ഉപ്പ് വീണ്ടും ചേർക്കാം.

Tags:    
News Summary - Thirutha Meen Curry or Grey Mullet Fish Curry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-25 03:00 GMT
access_time 2026-04-12 05:32 GMT
access_time 2026-03-19 07:25 GMT