ദോഹ: ചൂട് കാപ്പിയെ തേടി പോകാത്തവർ ആരാണുള്ളത്. അതിരാവിലെ ഉറക്കമെഴുന്നേറ്റാലും ഒന്ന് ക്ഷീണിക്കുമ്പോഴും കിടിലനൊരു കപ്പ് കാപ്പി കൈയിലെത്തിയാൽ ഊർജം ഇരട്ടിക്കുമെന്നതിൽ സംശയമില്ല. ഒരേ രുചിയിൽ കാപ്പി കുടിച്ച് മടുത്തവരെ തേടി ഒരു അന്താരാഷ്ട്ര കോഫി പ്രദർശനം.
ദോഹയിലെത്തുമ്പോൾ കാപ്പി പ്രിയർക്ക് സന്തോഷിക്കാൻ ഏറെ വകയുണ്ട്. ഖത്തർ സ്പെഷാലിറ്റി കോഫി അസോസിയേഷൻ നേതൃത്വത്തിൽ സെപ്റ്റംബർ 14 മുതല്‍ 16വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലാണ് പ്രദര്‍ശനം.
കാപ്പിയുടെ പുതുമ, അറിവ്, വ്യാപാരം എന്നിവ കോര്‍ത്തിണക്കിയാണ് പ്രഥമ അന്താരാഷ്ട്ര പ്രദര്‍ശനം ഒരുക്കുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ച് കോഫി വിദഗ്ധര്‍ മാറ്റുരക്കുന്ന ഖത്തര്‍ നാഷനല്‍ കോഫി ചാമ്പ്യന്‍ഷിപ്പും നടക്കുന്നുണ്ട്. റോസ്റ്റേഴ്സ് വില്ലേജ്, ബ്രൂ ആന്‍ഡ് എസ്പ്രസോ ബാര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. കൂടാതെ മികച്ച ബൂത്ത് ഡിസൈനുകള്‍ക്ക് പുരസ്കാരവും നല്‍കും.
പുതിയതും അപൂര്‍വവുമായ കോഫി ഉല്പന്നങ്ങളും സേവനങ്ങളും കോഫിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രഭാഷണങ്ങള്‍, പരിശീലന പ്രോഗ്രാമുകള്‍ എന്നിവയും നടക്കുന്നുണ്ട്. പ്രദര്‍ശന നഗരിയിലെ കപ്പിങ് കോര്‍ണറില്‍ കോഫി പ്രേമികള്‍ക്ക് വ്യത്യസ്ത കോഫി മിശ്രിതങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്. സന്ദര്‍ശകര്‍ക്ക് മീറ്റ് ആന്‍ഡ് ഗ്രീറ്റ്, സ്പെഷാലിറ്റി കോഫി അസോസിയേഷനില്‍ അംഗത്വം എന്നിവക്കുള്ള അവസരവും പ്രദര്‍ശനത്തില്‍ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.