‘Where is Yamal...?’ എന്ന് സൗദിക്കാർ; ‘I’m here -മറുപടിയുമായി യമാൽ

ജോർജിയ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ചതിനു പിന്നാലെ സൗദി ആരാധകരുടെ ചുണ്ടിലെ പരിഹാസമായിരുന്നു ‘where is messi...? എന്ന ചോദ്യം. ലോകകപ്പ് വേദികളായ ലുസൈലിലും ദോഹയിലെ ഫാൻസോണിലുമെല്ലാം അർജന്റീന ആരാധകരെ പരിഹസിച്ചുകൊണ്ട് എവിടെപ്പോയ് മെസ്സിയെന്ന ചോദ്യമെറിഞ്ഞു. ഇത്തവണ അമേരിക്കൻ ലോകകപ്പ് വേദിയിൽ സ്പെയിനിനെതിരെ ബൂട്ടു കെട്ടുന്നതിന് മുമ്പേയും ഉയർന്നു സൗദി ആരാധകരുടെ ചോദ്യം. മെസ്സിക്കുപകരം സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലായിരുന്നു ഉന്നം.

എവിടെപ്പോയ് യമാൽ....? എന്ന ചോദ്യം പാട്ടാക്കി അറ്റ്ലാന്റ സ്റ്റേഡിയത്തിലേക്ക് കൂട്ടമായി നീങ്ങിയ സൗദി ആരാധകരായിരുന്നു കിക്കോഫ് വിസിലിനുമുമ്പേ സമൂഹ മാധ്യമങ്ങളിലെ കാഴ്ച. 4-0ത്തിന് സ്പെയിൻ സൗദിയെ തകർത്തതിനുപിന്നാലെ, സാക്ഷാൽ ലമിൻ യമാൽ തന്നെ തന്റെ ഇൻസ്റ്റ പേജിലൂടെ സൗദിക്കാരോട് പറഞ്ഞത് ഇങ്ങനെ... ‘I’m here....Vamos Espana!’. സൗദി ആരാധകരുടെ പരിഹാസ ഗാനവും, മത്സരത്തിൽ ഗോളടിച്ച ശേഷമുള്ള ആഘോഷ ചിത്രങ്ങളും സഹിതമായിരുന്നു യമാലിന്റെ മറുപടി.

Tags:    
News Summary - Where is Yamal...?" ask the Saudis; "I'm here," replies Yamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.