നി​ങ്ങ​ളാ​രെ​ന്ന​തു മ​റ​ക്കാ​തി​രി​ക്കു​ക, നി​ങ്ങ​ൾ വ​ന്ന വ​ഴി​ക​ളും- വൊ​സീ​ഞ്ഞ എ​ന്ന ജോ​സി​മ​ർ ഡ​യ​സി​ന്റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ക​യ​റി നോ​ക്കി​യാ​ൽ സ്വാ​ഗ​തം ചെ​യ്യു​ക ഈ ​വാ​ച​ക​ങ്ങ​ളാ​ണ്. ഒ​രു ദി​നം കൊ​ണ്ട് 70 ല​ക്ഷ​ത്തി​ലേ​റെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ആ ​അ​ക്കൗ​ണ്ടി​ൽ അം​ഗ​ത്വം എ​ടു​ത്തു​ക​ഴി​ഞ്ഞു. അ​റ്റ്ലാ​ന്റ സ്റ്റേ​ഡി​യ​ത്തി​ൽ, സ്പെ​യി​നി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലെ 90 മി​നി​റ്റ് സ​മ​യ​ത്തെ പ്ര​ക​ട​നം കൊ​ണ്ടു മാ​ത്ര​മാ​ണ് കേ​പ് വെ​ർ​ഡെ ഗോ​ൾ​കീ​പ്പ​ർ വൊ​സീ​ഞ്ഞ ഇ​ത്ര​യേ​റെ ആ​ളു​ക​ളെ ത​ന്റെ ഇ​ഷ്ട​ക്കാ​രാ​ക്കി​യ​ത് എ​ന്ന​റി​യു​മ്പോ​ൾ ന​മ്മ​ൾ മ​റ്റൊ​രു കാ​ര്യം കൂ​ടി തി​രി​ച്ച​റി​യു​ന്നു- രാ​ജ്യാ​തി​ർ​ത്തി​ക​ളെ​ല്ലാം അ​പ്ര​സ​ക്ത​മാ​ക്കി, ഫു​ട്ബാ​ളി​നോ​ളം മ​നു​ഷ്യ​മ​ന​സ്സു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു കാ​ന്ത​മി​ല്ല! അ​റ്റ്ലാ​ന്റി​ക് സ​മു​ദ്ര​ത്തി​ൽ പേ​നാ​ക്കു​ത്ത് പോ​ലെ കി​ട​ക്കു​ന്ന കേ​പ് വെ​ർ​ഡെ​യി​ലെ ഈ 40​കാ​ര​ൻ ഇ​പ്പോ​ൾ മാ​ൻ​ഹാ​ട്ട​നി​ലെ അം​ബ​ര​ചും​ബി​ക​ൾ​ക്കു മു​ത​ൽ മ​ല​ബാ​റി​ലെ അ​ങ്ങാ​ടി​ക​ൾ​ക്കു വ​രെ സു​പ​രി​ചി​ത​നാ​ണ്.

ഇ​തു​പോ​ലൊ​രു ലോ​ക​ക​പ്പി​ൽ ഡി​യേ​ഗോ മ​റ​ഡോ​ണ മെ​ക്സി​കോ​യി​ലെ മൈ​താ​ന​ങ്ങ​ളെ ഇ​ള​ക്കി മ​റി​ച്ച 1986ലാ​ണ് കേ​പ് വെ​ർ​ഡെ​യി​ലെ സാ​വോ വി​സെ​ന്റെ ദ്വീ​പി​ൽ ജോ​സി​മ​ർ ജ​നി​ക്കു​ന്ന​ത്. വ​ൾ​ഡാ​നോ എ​ന്നാ​യി​രു​ന്നു മ​ക​ന് മാ​താ​പി​താ​ക്ക​ൾ ആ​ദ്യം ക​ണ്ടു​വെ​ച്ചി​രു​ന്ന പേ​ര്. മ​റ​ഡോ​ണ​ക്കൊ​പ്പം അ​ർ​ജ​ന്റീ​ന ടീ​മി​ൽ നി​റ​ഞ്ഞു​ക​ളി​ച്ച സ​ഹ​സ്ട്രൈ​ക്ക​ർ ജോ​ർ​ജെ വ​ൾ​ഡാ​നോ​യോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, പോ​ർ​ചു​ഗീ​സ് കോ​ള​നി​യാ​യി​രു​ന്ന കേ​പ് വെ​ർ​ഡെ​യി​ലെ സാ​ങ്കേ​തി​ക ചി​ട്ട​വ​ട്ട​ങ്ങ​ൾ കാ​ര​ണം അ​തു സാ​ധി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​ക​ര​മി​ട്ട​ത് ഒ​രു ബ്ര​സീ​ലു​കാ​ര​ന്റെ പേ​രാ​ണ്. അ​തേ ലോ​ക​ക​പ്പി​ൽ ത​ന്നെ ബ്ര​സീ​ലി​ന്റെ റൈ​റ്റ് ബാ​ക്കാ​യി വ​ര​വ​റി​യി​ച്ച ജോ​സി​മ​റി​ന്റെ. ബ്ര​സീ​ലു​കാ​ര​നാ​ൽ ഫു​ട്ബാ​ൾ സ്നാ​നം ചെ​യ്യ​പ്പെ​ട്ട ആ ​ബാ​ല​ൻ പി​ൽ​ക്കാ​ല​ത്ത് മ​റ്റൊ​രു ലോ​ക​ക​പ്പ് വേ​ദി​യി​ൽ കാ​ണി​ക​ളെ ഇ​ങ്ങ​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​മെ​ന്ന് അ​ന്നാ​രു ക​ണ്ടു!

എ​ന്നാ​ൽ, ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സ​താ​ര​ത്തി​ന്റെ പേ​രി​ലു​മ​ല്ല ആ ​പ​യ്യ​ൻ അ​റി​യ​പ്പെ​ട്ട​ത്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​വ​ന്റെ അ​മ്മൂ​മ്മ​യു​ടെ പേ​രി​ലാ​ണ്. കേ​പ് വെ​ർ​ഡെ​യി​ലെ ക്രി​യോ​ൾ ഭാ​ഷ​യി​ൽ വൊ​സീ​ഞ്ഞ എ​ന്ന പേ​രി​ന്റെ അ​ർ​ഥം അ​മ്മൂ​മ്മ എ​ന്നാ​ണ്! അ​ച്ഛ​ൻ മി​ലി​റ്റ​റി സ​ർ​വി​സി​ൽ ആ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക്കാ​ല​ത്ത് അ​മ്മൂ​മ്മ​ക്കും അ​പ്പൂ​പ്പ​നും ഒ​പ്പ​മാ​യി​രു​ന്നു ജോ​സി​മ​റി​ന്റെ ബാ​ല്യ​കാ​ല്യം. ക​ളി​ക്കി​ടെ മു​തി​ർ​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ഹ​ര​മേ​റ്റു​വീ​ണ് ക​ര​ഞ്ഞു മ​ട​ങ്ങു​മ്പോ​ൾ കൂ​ട്ടു​കാ​ർ അ​വ​നെ ക​ളി​യാ​ക്കി വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്ന പേ​രാ​യി​രു​ന്നു അ​ത്. അ​മ്മൂ​മ്മ​ക്കു​ട്ടി എ​ന്ന അ​ർ​ഥ​ത്തി​ൽ. അ​പ്പോ​ഴെ​ല്ലാം ത​ന്നെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന അ​മ്മൂ​മ്മ​യു​ടെ​യും അ​പ്പൂ​പ്പ​ന്റെ​യും ഓ​ർ​മ​യി​ലാ​ണ് സ്പെ​യി​നി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം വൊ​സീ​ഞ്ഞ വി​തു​മ്പി​യ​തും. ഇ​തു കാ​ണാ​ൻ അ​വ​രു​ണ്ടാ​യി​ല്ല​ല്ലോ എ​ന്ന സ​ങ്ക​ടം പെ​ട്ടെ​ന്ന് എ​ന്ന പി​ടി​കൂ​ടി- മ​ത്സ​ര​ശേ​ഷ​മു​ള്ള അ​ഭി​മു​ഖ​ത്തി​ൽ വൊ​സീ​ഞ്ഞ പ​റ​ഞ്ഞു. വി​സ പ്ര​ശ്നം മൂ​ലം വൊ​സീ​ഞ്ഞ​യു​ടെ അ​മ്മ​ക്കും മ​ക​ന്റെ മ​ത്സ​രം നേ​രി​ട്ടു കാ​ണാ​ൻ യു.​എ​സി​ൽ എ​ത്താ​നാ​യി​ല്ല.

കേ​പ് വെ​ർ​ഡെ എ​ന്ന ത​ന്റെ കൊ​ച്ചു​രാ​ജ്യ​ത്തി​നു കൂ​ടി​യാ​ണ് വൊ​സീ​ഞ്ഞ ത​ന്റെ മി​ന്നും​പ്ര​ക​ട​ന​ത്തി​ലൂ​ടെ മേ​ൽ​വി​ലാ​സം ന​ൽ​കി​യ​ത്. എ​ട്ടു ത​വ​ണ ലോ​ക​ക​പ്പി​ൽ ക​ളി​ച്ച കാ​മ​റൂ​ണി​നെ വ​രെ മ​റി​ക​ട​ന്നാ​ണ് ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​തെ​ങ്കി​ലും യൂ​റോ ക​പ്പ് ജേ​താ​ക്ക​ളാ​യ സ്പെ​യി​നി​നെ​തി​രെ അ​വ​ർ ത​ക​ർ​ന്ന​ടി​യും എ​ന്നാ​യി​രു​ന്നു പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​ക​പ്പി​ലെ ത​ന്നെ ഏ​റ്റ​വും കു​ഞ്ഞ​ൻ രാ​ജ്യ​മാ​യ കു​റ​സാ​വോ​ക്കെ​തി​രെ ജ​ർ​മ​നി നേ​ടി​യ 7-1ന്റെ ​വ​മ്പ​ൻ ജ​യം ആ ​പ്ര​വ​ച​ന​ത്തി​നു പ​ശ്ചാ​ത്ത​ല​മാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കു​റ​സാ​വോ​യെ​പ്പോ​ലെ​യാ​യി​ല്ല കേ​പ് വെ​ർ​ഡെ. കി​ക്കോ​ഫ് മു​ത​ൽ അ​വ​രു​ടെ ച​ല​ന​ങ്ങ​ളി​ലെ​ല്ലാം നി​ശ്ച​യ​ദാ​ർ​ഢ്യം പ്ര​ക​ട​മാ​യി​രു​ന്നു. സ്പെ​യി​ൻ പ​ന്ത് കൈ​വ​ശം വെ​ച്ച​പ്പോ​ഴും അ​വ​ർ ച​കി​ത​രാ​യി​ല്ല. ത​ങ്ങ​ൾ​ക്കു പ​ന്തു കി​ട്ടി​യ​പ്പോ​ൾ തി​ടു​ക്ക​പ്പെ​ട്ട​തു​മി​ല്ല.

അ​പൂ​ർ​വം അ​വ​സ​ര​ങ്ങ​ളി​ൽ പ്ര​തി​രോ​ധം നി​ര​തെ​റ്റി​യ​പ്പോ​ൾ ഒ​രു ഡ്രി​ൽ മാ​സ്റ്റ​റെ​പ്പോ​ലെ വൊ​സി​ഞ്ഞ സ​ഹ​താ​ര​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. മ​റ്റൊ​രി​ക്ക​ൽ ത​ന്നെ പ്ര​സ് ചെ​യ്യാ​ൻ വ​ന്ന സ്പാ​നി​ഷ് താ​ര​ത്തെ നി​സ്സാ​ര​വ​ത്ക​രി​ച്ച് പ​ന്ത് ചു​മ്മാ ത​ട്ടി​ക്ക​ളി​ച്ചു. ക​ളി​യി​ൽ ഭൂ​രി​ഭാ​ഗം സ​മ​യ​വും പ​ന്ത് കാ​ൽ​ക്ക​ൽ വെ​ച്ച​ത് സ്പെ​യി​നാ​യി​രു​ന്നെ​ങ്കി​ലും ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ കേ​പ് വെ​ർ​ഡെ ലോ​ക​ത്തോ​ടു വി​ളി​ച്ചു പ​റ​യു​ന്ന​ത് ഇ​താ​ണ്- ഈ ​ലോ​ക​ക​പ്പ് എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. ഈ ​പ​ന്തി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യാ​വ​കാ​ശ​മാ​ണ്!

Tags:    
News Summary - Cape Verde Goalkeeper Vozinha: The 'Grandmother's Boy' Who Won Hearts at the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.