വെ​ർ​ഡെ​യോ​ട് ക​ളി​ക്ക​ല്ലേ; ത​ള​ച്ചി​രി​ക്കും

മ​യാ​മി: മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ സ്​​പെ​യി​നി​നെ ഗോ​ള​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ആ​ദ്യ അ​ട്ടി​മ​റി ന​ട​ത്തി​യ കേ​പ് വെ​ർ​ഡെ​യു​ടെ ചൂ​ട​റി​ഞ്ഞ് മ​റ്റൊ​രു മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഉ​റു​ഗ്വാ​യി​യും. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഗ്രൂ​പ് ‘ബി’​യി​ലെ ര​ണ്ടാം അ​ങ്ക​ത്തി​ൽ വി​ഖ്യാ​ത​നാ​യ പ​രി​ശീ​ല​ക​ൻ മാ​ഴ്സ​ലോ ബി​യേ​ൽ​സ​യു​ടെ ത​ന്ത്ര​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഉ​റു​ഗ്വാ​യി​യെ 2-2നാ​ണ് കേ​പ് വെ​ർ​ഡെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ആ​ദ്യ അ​ങ്ക​ത്തി​ൽ എ​തി​രാ​ളി​യെ ഗോ​ള​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​ണ് പി​ടി​ച്ചു​കെ​ട്ടി​യ​തെ​ങ്കി​ൽ, മ​യാ​മി​യി​ൽ ര​ണ്ട​ടി​ച്ച ഉ​റു​ഗ്വാ​യി​ക്കെ​തി​രെ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യാ​യി​രു​ന്നു ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രു​ടെ ക്ലാ​സ് പ്ര​ക​ട​നം.

ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​ർ സ്പാ​നി​ഷ് അ​ട്ടി​മ​റി​യി​ലൂ​ടെ ക​ന്നി പോ​യ​ന്റ് നേ​ടി​യ​പ്പോ​ൾ, ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ആ​ദ്യ ഗോ​ളി​ന്റെ ആ​ഘോ​ഷ​മാ​യി മാ​റി. 21ാം മി​നി​റ്റി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഫ്രീ​കി​ക്ക് എ​ടു​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ മ​ധ്യ​നി​ര​താ​രം കെ​വി​ൻ ലെ​നി​നു​പോ​ലും ആ ​ഷോ​ട്ടി​ൽ വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ലം പ​റ്റി​യെ​ത്തി​യ ഗ്രൗ​ണ്ട​ർ, പ്ര​തി​രോ​ധ​കോ​ട്ട തീ​ർ​ത്ത ഉ​റു​ഗ്വാ​​യി​യു​ടെ അ​റോ​ഹോ, ഫെ​റി​കോ വി​നാ​സ് എ​ന്നി​വ​ർ​ക്കി​ട​യി​ലൂ​ടെ കു​തി​ച്ചു​പാ​ഞ്ഞ​പ്പോ​ൾ ഗോ​ളി മു​സ്ലേ​ര​യും നി​സ്സ​ഹാ​യ​നാ​യി. കേ​പി​നെ​യും ഞെ​ട്ടി​ച്ച ലീ​ഡ്. ആ​ദ്യ പ​കു​തി പി​രി​യും മു​മ്പേ ഉ​റു​ഗ്വാ​യ് സ​മ​നി​ല നേ​ടി മാ​നം കാ​ത്തു. 44ാം മി​നി​റ്റി​ൽ വി​ങ്ങി​ൽ നി​ന്നെ​ത്തി​യ ലോ​ങ് ക്രോ​സി​ൽ പി​റ​ന്ന ഹെ​ഡ്ഡ​ർ ഗോ​ളി വൊ​സീ​ഞ്ഞ ത​ട്ടി​ത്തെ​റി​പ്പി​ക്കു​മ്പോ​ൾ, ​ക്ലോ​സ് റേ​ഞ്ചി​ൽ മാ​ക്സി അ​റോ​ഹോ കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. മി​ന്ന​ൽ​പി​ണ​ർ ക​ണ​ക്കെ​യു​ള്ള പ​ന്ത് വ​ല​യി​ലാ​ക്കി അ​യാ​ൾ ഉ​റു​ഗ്വാ​യി​യെ ഒ​പ്പ​മെ​ത്തി​ച്ചു. ഒ​ന്നാം പ​കു​തി പി​രി​യും മു​മ്പേ നീ​ണ്ട ഇ​ഞ്ചു​റി ടൈ​മി​ൽ ലോ​ക​ക​പ്പി​ലെ പ്ര​ഥ​മ ചാ​മ്പ്യ​ന്മാ​ർ ര​ണ്ടാം ഗോ​ളും നേ​ടി. വൊ​സീ​ഞ്ഞ ഇ​ത്ത​വ​ണ, വ​ല​തു വി​ങ്ങി​ൽ നി​ന്നു​ള്ള ലോ​ങ് ക്രോ​സി​നെ മാ​ക്സി അ​റോ​ഹോ ഹെ​ഡ് പാ​സി​ലൂ​ടെ ന​ൽ​കി​യ​പ്പോ​ൾ ബോ​ക്സി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് അ​ഗ​സ്റ്റി​ൻ ക​നോ​ബി​യോ ഉ​റു​ഗ്വാ​യ്ക്ക് ലീ​ഡ് ന​ൽ​കി. പോ​രാ​ട്ട​വീ​ര്യം കൈ​വി​ടാ​തെ​യാ​യി​രു​ന്നു കേ​പ് വെ​ർ​ഡെ​യു​ടെ ര​ണ്ടാം പ​കു​തി. ഉ​റു​ഗ്വാ​യ് പ്ര​തി​രോ​ധ​ത്തി​ന്റെ വീ​ഴ്ച​യി​ൽ മൈ​ന​സ് പാ​സ് ത​ട്ടി​യെ​ടു​ത്ത ഹി​ലി​യോ വ​റേ​ല​ക്ക് സ്ഥാ​നം തെ​റ്റി​യ ഗോ​ളി മു​സ്ലേ​ര​യെ​യും മ​റി​ക​ട​ന്ന് ​േപ്ല​സ് ചെ​യ്യേ​ണ്ട പ​ണി​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ശേ​ഷ​മു​ള്ള മി​നി​റ്റു​ക​ളി​ൽ ഉ​റു​ഗ്വാ​യ് ആ​ക്ര​മ​ണ​ത്തി​നും ഗോ​ൾ​പോ​സ്റ്റി​നു​മി​ട​യി​ൽ ഗോ​ളി വൊ​സീ​​ഞ്ഞ വ​ൻ​മ​തി​ലാ​യി നി​ല​കൊ​ണ്ടു. 

Tags:    
News Summary - Cape Verde Continues World Cup Wonder: Thrilling Draw Against Uruguay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.