അഴകും രുചിയുമുള്ള സ്ട്രോബറി പേര

പിസിഡിയ കാറ്റലിയാനം ആണ്​​ സാധാരണയയി കാറ്റ്​ൽ ഗുവ, സ്​ട്രോബറി ഗുവ, ചെറി ഗുവ എന്നൊക്കെ അറിയപ്പെടുന്നത്. ഇത് മൈർടാസിയ കുടുംബത്തിലെ ചെറിയ മരം പോലെ വളരുന്ന ഒരു ചെടിയാണ്. ഈ ചെടി ചുവപ്പും മഞ്ഞ കളറിലും കാണപ്പെടുന്നു. ചുവന്ന കാറ്റിലിയാനം സാധാരണയായി പർപ്പിൾ ഗുവ, റെഡ് കാറ്റലി ഗുവ, റെഡ് സ്ട്രോബറി ഗുവ, ചെറി ഗുവ എന്നറിയപ്പെടുന്നു.

സാധാരണ പേരയുടെ ഇലകൾ പോലെയല്ല ഈ സ്ട്രോബറി പേരയുടെ ഇലകൾ. ഒരു ഓവൽ ഷേപ്പ് ആണ് ഇതിന്‍റെ ഇലകൾക്ക്. വലിപ്പവും കുറവാണ്. മൂന്ന്, ആറു വർഷം പ്രായമായ ശേഷമേ ഇതിനകത്ത് കായകൾ പിടിക്കുകയുള്ളൂ. ഇതിൽ കുലകൾ ആയിട്ടും ഒറ്റയായിട്ടും പൂക്കൾ പിടിക്കും. ഈ പൂക്കൾക്ക് അഞ്ച് ഇതളുകൾ ആണുള്ളത്. ബ്രസീൽ സ്വദേശിയായ ഈ ചെടി ഇപ്പോൾ എല്ലായിടവും ലഭ്യമാണ്. സ്ട്രോബറിയുടെ രുചിയുമായി ഈ പഴത്തിന് സാദൃശ്യമുണ്ട്. അതിനാലാണ് ഇതിനെ സ്ട്രോബറി പേരാ എന്ന് പറയുന്നത്.

പേരക്കയുടെ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമുക്ക് ബാൽക്കണിയിലെ ഒരു ഡ്രമ്മിൽ വളർത്തിയെടുക്കാൻ പറ്റു. ഇതിൽ പഴങ്ങൾ ഉണ്ടാവാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. നല്ലതുപോലെ വെയിൽ ലഭിക്കുന്ന സ്ഥലത്ത് ഇതിനെ ഒരു ഡ്രമ്മിൽ വളർത്തിയെടുക്കാം. ബാൽക്കണിയിൽ വളർത്താം ഇതിനെ.

പ്രത്യേകത പോട്ടി മിക്സ് ആവശ്യമില്ല. സാധാരണ ഏത് മണ്ണിലും ഇത് വളരും. പക്ഷേ നന്നായി വെള്ളം ഒഴിച്ച് കൊടുക്കണം. ദിവസവും വെള്ളം കൊടുക്കണം. നന്നായി വെള്ളം വാർന്നു പോകുന്ന തരത്തിലുള്ള പോട്ടി മിക്സ് വേണം തയ്യാറാക്കാൻ. നട്ട ഉടനെ ഇതിന് വളം ആവശ്യമില്ല. ആറുമാസം കഴിഞ്ഞ ശേഷം ഏതെങ്കിലും വളം നൽകാം. കായ്കൾ പിടിച്ചശേഷം നമുക്കിതിനെ പ്രൂൺ ചെയ്തുകൊടുത്താൽ നല്ല രൂപത്തോടു കൂടി നമുക്ക് ഇതിനെ വളർത്തിയെടുക്കാവും. പുതിയ ശാഖകൾ വരികയും അതിൽ പൂക്കൾ ഉണ്ടാവുകയും ചെയ്യും. ഇതിന്‍റെ അരി കിളിപ്പിക്കാവുന്നതാണ്. ഗ്രാഫ്റ്റിങ്​ ചെയ്തതും ലേയറിങ് ചെയ്തതും ആയിട്ടുള്ള തൈകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതിൽ പേരയ്ക്ക പിടിക്കുമ്പോഴേ കവർ ചെയ്തു കൊടുത്താൽ പ്രാണികളുടെ ശല്യം ഉണ്ടാവുകയില്ല. പച്ചക്കറിയുടെ മാലിന്യം ചുവട്ടിൽ ഇടാവുന്നതാണ്. ഇതിന്‍റെ ചുവട്ടിൽ നിന്ന് കുറച്ച് മാറ്റി വേണം വളം ചെയ്യാൻ. 

Tags:    
News Summary - Strawberry Guava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.