ജാനകിയുടെയും നവീന്‍റെയും റാസ്​പുടിൻ ഡാൻസിനെ പ്രശംസിച്ച്​ യു.എന്നും

'റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ...' ബോണി എം. ബാൻഡിന്‍റെ ഈ ഗാനം കേൾക്കു​േമ്പാൾ ഇപ്പോൾ ആദ്യം ഓർമവരിക മെഡിക്കൽ വിദ്യാർഥികളായ ജാനകി എം. ഓംകുമാറിനെയും നവീൻ കെ. റസാഖിനെയുമാണ്​. സ്​റ്റൈലിഷ്​ ​സ്​റ്റെപ്പുകളുമായി അരങ്ങ്​ തകർത്ത ഇരുവരെയും അഭിനന്ദിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ ഇപ്പോൾ യു.എൻ പ്രതിനിധി സംഘവും.

യു.എന്നിന്‍റെ കൾച്ചറൽ റൈറ്റ്​സ്​ സ്​പെഷൽ റാപ്പോർട്ടർ കരീമ ബെന്നൗൺസാണ്​ വൈറൽ ഡാൻസിനെ പ്രശംസിച്ച്​ രംഗത്തെത്തിയത്​. സാംസ്​കാരിക കൂട്ടായ്​മകൾ നേരിടുന്ന വെല്ലുവിളി​കളെക്കുറിച്ച്​ ചർച്ച ചെയ്യുന്നതിനിടെയാണ്​ കരീമയുടെ പരാമർശം. സോഷ്യൽ മീഡിയയിൽ തരംഗമായതിന്​ പിന്നാലെ ജാനകിക്കും നവീനും നിരവധി വിദ്വേഷ പ്രചാരണങ്ങൾ നേരിടേണ്ടിവന്നിരുന്നു. പലപ്പോഴും ആ​ക്രമിക്കപ്പെടുന്ന ഒരു ലോകത്ത്​ സാംസ്​കാരിക മിശ്രണം നിസാരമായി കാണാനാകില്ലെന്നായിരുന്നും കരീമയുടെ പ്രതികരണം.

'സാംസ്​കാരിക വേർതിരിവുകളെ മാറ്റിനിർത്തി നൃത്തം ചെയ്​ത യുവതിക്കും യുവാവിനും വ്യാപക പിന്തുണ ലഭിച്ചിരുന്നു. അതേസമയം ഹിന്ദു മതമൗലിക വാദികൾ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവും അഴിച്ചുവിട്ടു. ഡാൻസ്​ ജിഹാദാണെന്ന്​ പോലും ആരോപിച്ചു. എന്നാൽ വിമർശനങ്ങൾക്ക്​ അവരുടെ മറുപടി 'ഞങ്ങൾ ഇനിയും ഒരുമിച്ച്​ നൃത്തം ചെയ്യും' എന്നായിരുന്നു. ഇതായിരിക്കണം നമ്മുടെ കൂട്ടായ മറുപടി. ഇത്​ പ്രശംസനീയമാണ്​' -കരീമ പറഞ്ഞു.

Full View

21ാം നൂറ്റാണ്ടിൽ സാംസ്​കാരിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സംസ്​കാരത്തെയും സ്വത്വത്തെയും സാംസ്​കാരിക സമന്വയങ്ങളെയും കുറിച്ചുള്ള തെറ്റായ ധാരണങ്ങളെ ​ക്രിയാത്മകമായി പ്രതിരോധിക്കുക മാത്രമാണ്​ ​േപാംവഴിയെന്നും അവർ കൂട്ടിച്ചേർത്തു.

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ്​ ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖും​. തിരുവനന്തപുരം സ്വദേശിയാണ്​ ജാനകി. നവീൻ മാനന്തവാടി സ്വദേശിയ​ും​. പരീക്ഷ സമ്മർദ്ദങ്ങളിൽ നിന്നും ഇടവേള നേടാനായിട്ടാണ്​ ഇരുവരും കോളജിൽ വെച്ച്​ ഇഷ്​ടഗാനത്തിന്​ ചുവടുവെച്ചത്​. വെറും രണ്ട്​ മണിക്കൂറിനിടയിലാണ്​ ഈ ഡാൻസിങ്​ പരീക്ഷണം. ക്ലാസിന്​ ശേഷം കണ്ടുമുട്ടിയ ഇരുവരും യൂനിഫോമിൽ തന്നെ ഡാൻസ്​ ചെയ്യുകയായിരുന്നു.

30 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോ നവീനാണ്​ ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്​. പിന്നീട്​ ജാനകിയുടെ യൂട്യൂബ്​ ചാനലിലും വിഡിയോ പങ്കു​വെച്ചിരുന്നു​. ഇതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു ഇവരുടെ ചെറുവിഡിയോ. ഇതിനുപിന്നാലെയായിരുന്നു ഇരുവർക്കുമെതിരെ വിദ്വേഷ പ്രചാരണവും.

Tags:    
News Summary - UN representative praises Kerala medical students viral Rasputin dance video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.