മൂസ vs പ്രഫസർ; ആര്യയുടെ പുതിയ കോംബൊയും തരംഗമാകുന്നു

സംഗീതത്തിൽ പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയയായ ആര്യ ദയാലി​െൻറ പുതിയ ഗാനവും തരംഗമാകുന്നു. കഴിഞ്ഞ തവണ കർണാടക സംഗീതവും വെസ്​റ്റേൺ പോപും ചേർന്നുള്ള കോമ്പിനേഷൻ പങ്കുവച്ച ആര്യയുടെ ഗാനത്തിന്​ സാക്ഷാൽ ബിഗ്​ ബി അമിതാഭ്​ ബച്ചൻ ഉൾപ്പടെ കയ്യടിച്ചിരുന്നു.

പുതുതായി ഇൗ യുവ ഗായിക സംയോജിപ്പിച്ചിരിക്കുന്നത്​ സി.​െഎ.ഡി മൂസ എന്ന മലയാള സിനിമയിലെ സംഗീതവും മണിഹീറ്റ്​സ്​ എന്ന സ്​പാനിഷ്​ ത്രില്ലർ പരമ്പരയിലെ ബെല്ലാചാവൊ എന്ന വിപ്ലവ ഗാനവുമാണ്​. പുതിയ സൃഷ്​ടിക്കും വ്യാപക പിൻതുണയും അഭിനന്ദനവുമാണ്​ ആര്യക്ക്​ ലഭിക്കുന്നത്​.

Full View

രക്​തസാക്ഷി എന്ന കവിത ആലപിക്കുന്നതിലൂടെയാണ്​ ആര്യ ദയാൽ ആദ്യമായി ശ്രദ്ധേയയാകുന്നത്​. കോവിഡ്​ ബാധിതനായി ആശുപത്രിയിൽ കിടന്ന ബച്ചൻ ആര്യയുടെ പാട്ട്​ പങ്കുവച്ചതൊടെ ഇന്ത്യ മുഴുവനും അറിയപ്പെടാനും ഇടയാക്കി. ഹവായ്​ സ​ംഗീതത്തിലുടെ പ്രശസ്​തമായ ഉൗക്കലേല എന്ന സംഗീത ഉപകരണമാണ്​ ആര്യ ത​െൻറ ഗാനങ്ങളുടെ അകമ്പടിയായി ഉപയോഗിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT