രാജമൗലിയുടെ പുതുവര്‍ഷ സമ്മാനം; ആർആർആറിലെ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ പുതിയ ​ഗാനം പുറത്ത്. മര​ഗതമണിയുടെ സം​ഗീതത്തിൽ കെ. ശിവദത്തയാണ് വരികളെഴുതിയത്. ​വിജയ് പ്രകാശ്, ചന്ദന ബാല കല്യാൺ, ചാരു ഹരിഹരൻ എന്നിവർ ചേർന്നാണ് ആലാപനം..

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്‍റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻ.ടി.ആറാണ്.

450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്‍റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ. എഡിറ്റിങ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തിൽ കുമാറും നിർവഹിക്കുന്നു. 2022 ജനുവരി ഏഴിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Full View


Tags:    
News Summary - Raamam Raaghavam Song - RRR – Ram Charan, NTR| Maragathamani | SS Rajamouli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.