ഭിന്നശേഷിക്കാർക്കായുള്ള ഓൺലൈൻ സംഗീത മത്സരം: വിജയികളെ പ്രഖ്യാപിച്ചു

ഭിന്നശേഷിക്കാർക്കായി നടത്തിയ ഓൺലൈൻ സംഗീത മത്സരം 'മ്യൂസിക്കബ്​ളി'ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. പ്രയാണയും നീലാംബരി മ്യൂസിക്​ സ്​​റ്റുഡിയോയുമാണ്​ മത്സരം സംഘടിപ്പിച്ചത്​. 18 വയസിന്​ താഴെയുള്ളവർക്കും (കാറ്റഗറി 1), 18 വയസിന്​ മുകളിലുള്ളവർക്കുമായി (കാറ്റഗറി 2) രണ്ട്​ വിഭാഗങ്ങളിലായാണ്​ മത്സരം നടത്തിയത്​. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 150ഓളം പേർ പ​ങ്കെടുത്തു.

കാറ്റഗറി ഒന്ന്​ വിജയികൾ: ഒന്നാം സ്​ഥാനം-ആദിത്യ സുരേഷ്​, രണ്ടാം സ്​ഥാനം-കൃപ അനിൽ പർദേശി, പി.എൻ. മുഹമ്മദ്​ നാഇഫ്​, മൂന്നാം സ്​ഥാനം-രാമനാഥ്​, സ്​പെഷൽ പ്രൈസ്​-ജ്യോതിസ്​.

കാറ്റഗറി രണ്ട്​​ വിജയികൾ: ഒന്നാം സ്​ഥാനം-ബാലസുബ്രഹ്​മണ്യം ഗാന്ധി​, നബനീത ഭട്ടാചാര്യ, രണ്ടാം സ്​ഥാനം-എ. പ്രേംരാജ്​, മൂന്നാം സ്​ഥാനം-ഐശ്വര്യ എസ്​. നായർ. 

Tags:    
News Summary - Online music talent hunt for differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT