Posted On
date_range Updated On
date_range 'ലോകം ചേറടിഞ്ഞ ഗോളം' പൃഥ്വിരാജ് ആലപിച്ച ഭ്രമത്തിലെ ലിറിക്കൽ വീഡിയോ പുറത്തറിങ്ങി
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ഭ്രമത്തിലെ 'ലോകം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പൃഥ്വിരാജും റാഷി ഖന്നയും അഭിനയിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്.
ജോയ് പോളിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. ഉണ്ണി മുകുന്ദൻ, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജവിതത്തെക്കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.
രവി കെ ചന്ദ്രൻ സംവിധാനം ചെയ്‌ത സിനിമ ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.