'ഫിഷ് റോക്ക് റീലോഡഡ്'..; ഹേയ് സിനാമികയിലെ പുതിയ വിഡിയോ ഗാനവും വൈറൽ
യുവ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രമായ ഹേയ് സിനാമികയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. മേഘം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക് സോങ്ങിന്റെ തമിഴ് റീമേക്കായാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത മേഘം ഒരുക്കിയിരിക്കുന്നത്. ഫിഷ് റോക്കിനും സംഗീതം നിർവഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.
കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മ്യൂസിക്കൽ ലവ് സ്റ്റോറിയായി എത്തുന്ന ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജിയോ സ്റ്റുഡിയോസിന്റെയും വയാകോം 18 സ്റ്റുഡിയോസിന്റെയും ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒ.ടി.ടി റേറ്റ്സ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.