പ്രണയിച്ച്​ പ്രണവും ദർശനയും; ഹൃദയത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്​

വിനീത്​ ​ശ്രീനിവാസ​െൻറ സംവിധാനത്തിൽ പ്രണവ്​ മോഹൻലാൽ നായകനാകുന്ന ചിത്രമായ "ഹൃദയ"ത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്​തു. ഹിഷാം അബ്ദുള്‍ വഹാബ് ഇൗണമിട്ട്​ ആലപിച്ച 'ദർശനാ' എന്ന അതിമനോഹരമായ ഗാനമാണ്​ പുറത്തുവിട്ടത്​. പ്രണവും ദർശനാ രാജേന്ദ്രനുമാണ്​ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്​. അരുൺ ആലാട്ടി​െൻറതാണ്​ വരികൾ.

Full View

കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗ്ഗീസ്,​ ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. മേരി ലാൻറ്​ സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. 

Tags:    
News Summary - Darshana Official Video Song Hridayam Movie Pranav Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT