Posted On
date_range Updated On
date_range 'ഇന്‍ഷാ അള്ളാ'…ബേസില്‍ ജോസഫ് ചിത്രം കഠിന കഠോരമീ അണ്ഡകടാഹത്തിലെ വിഡിയോ ഗാനം
ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘ഇന്‍ഷാ അള്ളാ …’ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു.
പെരുന്നാള്‍ റിലീസായിയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവർ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.