Posted On
date_range Updated On
date_range പെണ്ണുങ്ങൾക്ക് കല്യാണമല്ല സ്വയംപര്യാപ്തയാണ് വേണ്ടത്; സ്ത്രീധനത്തിനെതിരെ മോഹൻലാൽ
സ്ത്രീധന പീഡനങ്ങളെ കുറിച്ചും തുടർന്നുണ്ടായ ആത്മഹത്യ വാർത്തകളും കേരളത്തിൽ നിറയുന്നതിനിടെ ഇതിനെതിരെ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ആറാട്ട് എന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചാണ് മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
പെണ്ണുങ്ങൾക്ക് കല്യാണമല്ല സ്വയംപര്യാപ്തയാണ് വേണ്ടതെന്ന് ചിത്രത്തിലെ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപി പറയുന്നതാണ് വിഡിയോയിൽ. സ്ത്രീധനം കൊടുക്കരുത് വാങ്ങരുത് സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.