തമിഴ് നടൻ സൂര്യക്ക് 2025 അത്ര മികച്ച വർഷമായിരുന്നില്ല. അവസാനമായി പുറത്തിറങ്ങിയ സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും കുറച്ചു വർഷങ്ങളായി ബിഗ് സ്ക്രീനിലെ നടന്‍റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. അടുത്ത സിനിമ കറുപ്പിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് വീണ്ടും ആരാധകർ. ഫെസ്റ്റിവൽ മൂവി എന്ന നിലയിൽ പൊങ്കലിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം ലഭിച്ച റിപ്പോർട്ട്. റെട്രോക്ക് ശേഷം രണ്ട് സിനിമകളിലാണ് സൂര്യ ഒപ്പു വെച്ചത്. അതിൽ കറുപ്പിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പൊങ്കലിനെത്തുമെന്ന ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്ത സ്ഥിതിക്ക് റെട്രോ പോലെ 2026 വേനൽക്കാല റിലീസായി കറുപ്പ് തിയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. പൊങ്കൽ റിലീസുണ്ടാകുമെന്ന വാർത്ത ആരാധകരെ ആവശേത്തിലാക്കിയെങ്കിലും റിലീസ് വൈകുന്നത് ആരാധകരെ നിരാശരാക്കുകയാണ്. ഒ.ടി.ടി റൈറ്റസ് വിറ്റു പോകാത്തതാണ് റിലീസ് വൈകുന്നതിനുപിന്നിലെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
ചിത്രത്തിന്‍റെ സ്ട്രീമിങ് റെറ്റ് ഇതുവരെ ആരും ഇതുവരെ സ്വന്തമാക്കിയിട്ടില്ലെന്നും അതുകഴിഞ്ഞാൽ മാത്രമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കൂവെന്നും ട്രാക്കർമാർ പറയുന്നു. മറ്റൊരു സൂര്യ ചിത്രമായ സൂര്യ 46ന്‍റെ സ്ട്രീമിങ് റൈറ്റ് നെറ്റ് ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. കറുപ്പ് റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് സൂര്യ 46 ന്‍റെ റിലീസ് ആദ്യം ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
മൂക്കുത്തി അമ്മൻ, എൽ.കെ.ജി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആർ.ജെ ബാലാജിയുമായുള്ള സൂര്യയുടെ ആദ്യത്തെ സിനിമയാണ് കറുപ്പ്. തൃഷയും സിനിമയിൽ ഒരു മുഖ്യ കഥാപാത്രമായി എത്തുന്ന സിനിമയിൽ യോഗി ബാബു, ഇന്ദ്രൻസ്, ഇന്ദ്രൻസ്, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും അണി നിരക്കുന്നുണ്ട്. യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. അരുണ്‍ വെഞ്ഞാറമൂടാണ് ചിത്രത്തിനായി സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.