രാജ്യത്തിന്റെ നട്ടെല്ല്! ലാത്തി സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം അവർക്കും; സന്തോഷ വാർത്ത പങ്കുവെച്ച് നടൻ വിശാൽ

വിശാലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ എ വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ലാത്തി. ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ലാത്തി പ്രദർശനത്തിനൊരുങ്ങുമ്പോൾ  ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്   നടൻ വിശൽ. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കർഷകർക്ക് നൽകുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അതുകൊണ്ടാണ് അവരെ സഹായിക്കാൻ തീരുമാനിച്ചത്' വിശാൽ അഭിമുഖത്തിൽ പറഞ്ഞു.

ഇതാദ്യമാ‍യിട്ടല്ല നടൻ കർഷകരെ സഹായിക്കുന്നത്. 2018 ൽ പുറത്ത് ഇറങ്ങിയ സണ്ടക്കോഴി2 എന്ന ചിത്രത്തിന്റെ കളക്ഷന്റെ ഒരു വിഹിതം കർഷകർക്ക് നൽകിയിരുന്നു.

ആക്ഷന് പ്രധാന്യം നൽകി കൊണ്ടാണ് ലാത്തി ഒരുക്കിയിരിക്കുന്നത്. സുനൈനയാണ് നായിക. യുവൻ ശങ്കർ രാജ സം​ഗീതസംവിധാനവും പീറ്റർ ഹെയിൻ സംഘട്ടനവും ബാലസുബ്രഹ്മണ്യൻ, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

Tags:    
News Summary - Vishal will donate one Part of His New Movie 'Laththi' box office collection to farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.