പൃഥ്വിരാജ്, ദുൽഖർ, ഫഹദ് എന്നിവരാണ് ഉദാഹരണം; സിനിമ വിജയിച്ചാൽ കുഴപ്പമില്ല, പക്ഷെ പരാജയപ്പെട്ടാൽ....

 സിനിമ വിജയിച്ചാൽ നെപ്പോട്ടിസം വലിയ പ്രശ്നമല്ലെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. സിനിമ പരാജയപ്പെട്ടതിന് ശേഷവും  കുടുംബത്തിന്റെ പേരിൽ തുടർച്ചയായി സിനിമ ലഭിക്കുന്നതാണ് കുഴപ്പമെന്നും നടൻ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞാനും ഒരു നെപ്പോ കുഞ്ഞാണെന്നും വിനീത് കൂട്ടിച്ചേർത്തു.

'ഞാനും ഒരു നെപ്പോ കിഡ് ആണ്. സിനിമകൾ വിജയിച്ചാൽ കുഴപ്പമില്ല. എന്നാൽ സിനിമ പരാജ‍യപ്പെട്ടിട്ടും സിനിമ കുടുംബത്തിൽ നിന്ന് വരുന്നതിന്റെ പേരിൽ വീണ്ടും വീണ്ടും അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അതാണ് പ്രശ്നം. പൃഥ്വിരാജും ഫഹദും ദുൽഖറുമെല്ലാം സിനിമയിൽ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ സിനിമകൾ വിജയിക്കുന്നു. നിങ്ങൾ കഠിനാധ്വാനം ചെയ്ത് വിജയിച്ച് മുന്നോട്ട് പോകുന്നയിടത്തോളം കാലം ആരും ഇത് കാര്യമാക്കില്ല'- വിനീത് പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി ചിത്രം പ്രദർശനം തുടരുകയാണ്.

Tags:    
News Summary - Vineeth Sreenivasan says nepotism is okay if films work well; cites Dulquer Salmaan, Fahadh Faasil, Prithviraj movies as examples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.