അപ്പൻ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്ത ചിത്രമാണ് 'പെരുമാനി.' കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഒ.ടി.ടിയിലേക്ക് എത്തുകയാണ്. സൈന പ്ലേയിലൂടെയാണ് പെരുമാനി ഒ.ടി.ടിയിൽ എത്തുന്നത്. ആഗസ്റ്റ് 21 മുതൽ സ്ട്രീമിങ് ആരംഭിക്കും.
പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെറൈറ്റി ഗെറ്റപ്പിലായിരുന്നു സണ്ണി വെയ്നും വിനയ് ഫോർട്ടുമെല്ലാം ചിത്രത്തിലെത്തിയത്. തിയറ്ററുകളിൽ കാര്യമായ വിജയം നേടാനായില്ലെങ്കിലും മികച്ച പ്രതികരണങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമയിലെ പാട്ടുകളും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. മലബാറിന്റെ പശ്ചാത്തലവും മുസ്ലിം കൾച്ചറുമെല്ലാം പാട്ടുകളിൽ പ്രതിഫലിച്ചിട്ടുണ്ട്.
ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമാണം. മനേഷ് മാധവനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഗോപി സുന്ദർ, എഡിറ്റിങ് ജോയൽ കവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.