Posted On
date_range Updated On
date_range കമൽ ഹാസന് ജന്മദിനാശംസ നേർന്ന് സ്പെഷ്യൽ വീഡിയോയുമായി 'വിക്രം' ടീം VIDEO
കമൽ ഹാസൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിക്രം'. നാളെ 67-ാം ജന്മദിനം ആഘോഷിക്കുന്ന ഉലക നായകൻ കമൽ ഹാസന് ആശംസ നേർന്ന് സ്പെഷ്യൽ വീഡിയോ തന്നെ പുറത്തുവിട്ടിരിക്കുകയാണ് 'വിക്രം' ടീം.
ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ദി ഫസ്റ്റ് ഗ്ലാൻസ് എന്ന പേരിലെ 49 സെക്കൻഡ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം തുടങ്ങിയ താരനിര തന്നെ ചിത്രത്തിലുണ്ട്. വിജയ് യുടെ മാസ്റ്ററിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധിന്‍റേതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.