പൊളി ലുക്കിൽ കമലും ഫഹദും വിജയ്​ സേതുപതിയും; വിക്രം' ഫസ്റ്റ്​ലുക്ക്​ വൈറൽ

മാനഗരം​, കൈതി, മാസ്റ്റർ തുടങ്ങിയ വമ്പൻ ഹിറ്റ്​ ചിത്രങ്ങൾക്ക്​ ശേഷം ലോകേഷ്​ കനകരാജ്​ ത​െൻറ ഇഷ്​ടതാരമായ കമൽ ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ്​ 'വിക്രം'. പ്രഖ്യാപിച്ചത്​ മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫസ്റ്റ് ലുക്കാണ് ഇന്ന്​ പുറത്തിറങ്ങിയത്. മികച്ച അഭിപ്രായമാണ് പോസ്റ്ററിന്​ സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. വിക്രമിൽ ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് സൂചന.

Full View

കമലി​െൻറ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് കമലിന്‍റെ തന്നെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്​ യുവനിരയിലെ ശ്രദ്ധേയനായ അനിരുദ്ധാണ്. മലയാളിയായ നരെയ്​നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന വിക്രം 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

Tags:    
News Summary - Vikram First Look is out Kamal Haasan Fahadh Faasil Vijay Sethupathi Lokesh Kanagaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.