വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ 2 ഒ.ടി.ടിയിലെത്തി.ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയറ്ററിലെത്തി ഒരു മാസത്തിന് ശേഷമാണ് ഒ.ടി.ടിയിലെത്തുന്നത്.
പിരീഡ് പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തിയത്. സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒ.ടി.ടി യിൽ എത്തുന്നത് . തമിഴിനൊപ്പം തെലുങ്കിലും ചിത്രം കാണാം.
2023 ൽ പുറത്തിറങ്ങിയ വിടുതലൈയുടെ രണ്ടാംഭാഗമാണ് വിടുതലൈ 2. 2024 ഡിസംബർ 24 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. വിടുതലൈ 60 കോടിയും വിടുതലൈ2 64 കോടിയും ബോക്സ് ഓഫീസിൽ നേടിയതായാണ് റിപ്പോർട്ട്.
ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം സൂരി, മഞ്ജു വാര്യർ എന്നിവർക്കൊപ്പം അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റു താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.