Posted On
date_range Updated On
date_range വിജയ് സേതുപതിയും തപ്സിയും; 'അനബെൽ സേതുപതി' റിലീസ് പ്രഖ്യാപിച്ചു
ചെന്നൈ: ബോളിവുഡ് സൂപ്പർ താരം തപ്സി പന്നുവും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് സേതുപതിയും ഒന്നിക്കുന്ന 'അനബെൽ സേതുപതി' റിലീസ് തീയതി പ്രഖ്യാപിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സെപ്റ്റംബർ 17നാണ് റിലീസ്.
ചിത്രത്തിന്‍റെ പോസ്റ്റർ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പേരിൽ തന്നെ കൗതുകമായെത്തുന്ന അനബെൽ സേതുപതി ഹൊറർ കോമഡി ചിത്രമാണ്. നവാഗതനായ ദീപക് സുന്ദർരാജാണ് സംവിധാനം.
ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. യോഗി ബാബു, രാധിക ശരത് കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2019ലെ ഗെയിം ഓവറിന് ശേഷമുളള തപ്സി പന്നുവിന്‍റെ തമിഴ് ചിത്രമാണിത്. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.