പഴയകാല നടി ശാരി വീണ്ടും സിനിമയിലേയ്ക്ക്, വിഡ്‌ഢികളുടെ മാഷ് ടൈറ്റിൽ പോസ്റ്റർ പുറത്ത്

'വിഡ്‌ഢികളുടെ മാഷ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നടി ശാരി,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എൻ.എം ,ദേവ് മോഹൻ, വിഷ്ണു ഗോവിന്ദൻ , ശ്രീ ബിലഹരി, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി , വി.കെ പ്രകാശ് ,പ്രജേഷ് സേനൻ , സിനിമയിലെ നായിക അഞ്ചലി നായർ , എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്.

നവാഗതനായ അനീഷ് വി.എയാണ്​ സംവിധാനം. ദിലീപ് മോഹൻ, അഞ്ചലി നായർ , ശാരി എന്നിവർ പ്രധാന വേഷത്തിലെത്ത​ുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ദിലീപ് മോഹൻ തന്നെയാണ്​ ഒരുക്കിയിരിക്കുന്നത്​.ചിത്രത്തിൽ മണിയൻപിള്ള രാജു,അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല , മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത,നിർമ്മൽ പാലാഴി,രാജേഷ് പറവൂർ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്‌റ്റീവ്,ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു. ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്‍റെ വരികൾ പാടിയിരിക്കുന്നത് കെ.എസ് ചിത്രയും , സൂരജ് സന്തോഷുമാണ്.സംഘട്ടനം മാഫിയ ശശി.

നർമ്മവും,ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞ് ഈ വിഷ്വൽ ട്രീറ്റ് ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് തിയറ്ററിൽ എത്തിക്കുന്നത്. ശരിയായ അദ്ധ്യാപനം, ഒരു അദ്ധ്യാപകന്‍റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും, ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്യാനെത്തിയ മലയാളത്തിന്‍റെ സ്വന്തം മുന്തിരിത്തോപ്പുകളുടെ രാജ്ഞി ശാരി (സോളമന്‍റെ സോഫിയ) അഭിപ്രായപ്പെട്ടു.

Tags:    
News Summary - viddikalude mash title poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.