ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടും -തന്റെ രോഗ വിവരം വെളിപ്പെടുത്തി വരുൺ ധവാൻ

താൻ നേരിടുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് നടൻ വരുൺ ധവാൻ. ഇന്ത്യാ ടുഡേ കോൺക്ലേവ് 2022ൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.  അടുത്തിടെയാണ് വെസ്റ്റിബുലാർ ഹൈപ്പോഫങ്ഷൻ കണ്ടെത്തിയതെന്നും രോഗം സ്ഥിരീകരിച്ചതോടെ വിശ്രമിക്കാൻ നിർബന്ധിതനായെന്നും വരുൺ പറഞ്ഞു.

ചെവിയുടെ ബാലൻസിങ് പ്രശ്നമാണ് ഇത്. പെട്ടെന്ന് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വെസ്റ്റിബുലാർ ഹൈപ്പോഫങ്ഷൻ എന്ന അസുഖം വന്നാൽ, എവിടെയായിരുന്നാലും നമുക്ക് ബാലൻസ് നഷ്ടപ്പെടും. പക്ഷെ ഞാൻ എന്നെത്തന്നെ ദൃഢപ്പെടുത്തി മുന്നോട്ട് കൊണ്ട് പോയി -വരുൺ ധവാൻ വെളിപ്പെടുത്തി.

നമ്മളെല്ലാം ഓട്ടത്തിലാണ്. എല്ലാവർക്കും അവരുടേതായ ലക്ഷ്യമുണ്ട്. ഞാൻ എന്‍റെ ലക്ഷ്യം കണ്ടെത്താൻ ശ്രമിക്കുന്നു. മറ്റുള്ളവർ അവരുടേത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു -നടൻ കൂട്ടിച്ചേർത്തു.

ഭോഭിയയാണ് വരുൺ ധവാന്റെ ഏറ്റവും പുതിയ ചിത്രം. നവംബർ 25നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കൃതി സിനോണാണ് നായിക.

Tags:    
News Summary - Varun Dhawan Opens Up About His diagnosed with vestibular hypofunction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.