വിനയ് ഫോർട്ട് ചിത്രം ‘ആട്ട’ത്തിന്‍റെ ട്രെയിലർ പുറത്ത്; റിലീസ് ജനുവരി അഞ്ചിന്

നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും ചെയ്യുന്ന 'ആട്ട'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിനോടകം തന്നെ വൻ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ട്രെയിലറും കൈയ്യടി നേടി. ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോക്ടർ അജിത് ജോയ് നിർമ്മിച്ച ‘ആട്ടം’ ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീർണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്പെൻസുകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരും നാടകരംഗത്ത് അഭിനയ പരിചയമുള്ള ഒമ്പത് അഭിനേതാക്കളും ഉൾപ്പെടുന്ന മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ജനുവരി അഞ്ചിന് പുറത്തിറങ്ങും.

2023ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രവുമായിരുന്നു 'ആട്ടം'. കേരള രാജ്യാന്തര മേളയിലും (ഐ.എഫ്.എഫ്‌.കെ) ചിത്രം പ്രദർശിപ്പിക്കും. രണ്ട് ജെ.സി. ഡാനിയൽ അവാർഡും 'ആട്ടം' നേടിയിട്ടുണ്ട്.

Full View

അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസിൽ സി.ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും കളർ ഗ്രേഡിങ് ശ്രീക് വാരിയറും നിർവഹിച്ചിരിക്കുന്നു.

അനൂപ് രാജ് എം, പ്രദീപ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് വിപിൻ നായരാണ്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടർ. നിശ്ചല ഛായാഗ്രഹണം രാഹുൽ എം. സത്യൻ. ഷഹീൻ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകൾ. വസ്ത്രാലങ്കാരം നിസാർ റഹ്മത്തും കലാസംവിധാനം അനീസ് നാടോടിയും നിർവഹിച്ചിരിക്കുന്നു. യെല്ലോടൂത്ത്‌സിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു.

Tags:    
News Summary - Trailer of 'Aattam' Movie is out; The release of the film is on January 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.