23 മുതൽ മലയാള സിനിമകൾ റിലീസ്​ ചെയ്യില്ലെന്ന്​ തിയറ്റർ ഉടമകൾ

കൊച്ചി: തിയറ്റർ വ്യവസായത്തെ തകർക്കുന്ന ചലച്ചിത്ര നിർമാതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച്​ ഫെ​ബ്രുവരി 23 മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ്​ നിർത്തിവെക്കുമെന്ന്​ തിയറ്റർ ഉടമകൾ. നവീകരിക്കുന്ന തിയറ്ററുകൾ തങ്ങൾ പറയുന്ന പ്രൊജക്ടർ സ്ഥാപിക്കണമെന്ന നിർമാതാക്കളുടെ കടുംപിടിത്തത്തിലും ഒ.ടി.ടി പ്രദർശനം സംബന്ധിച്ച ധാരണ ലംഘിക്കുന്നതിലും പ്രതിഷേധിച്ചാണ്​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്​സ്​ യുനൈറ്റഡ്​ ഓർഗനൈസേഷൻ ഓഫ്​ കേരള (ഫിയോക്​)യുടെ തീരുമാനം.

തങ്ങൾ നിർദേശിക്കുന്ന പ്രൊജക്ടർ വേണമെന്ന ശാഠ്യം നിലനിൽപിന്​ ഭീഷണി നേരിടുന്ന തിയറ്ററുകൾക്ക്​ വൻ സാമ്പത്തികബാധ്യത അടിച്ചേൽപിക്കുന്നതാണെന്ന്​ ഫിയോക്​ പ്രസിഡന്‍റ്​ കെ. വിജയകുമാർ പറഞ്ഞു.

അരക്കോടി രൂപയാണ്​ ഇതിന്​ അധികം ചെലവാക്കേണ്ടത്​. 42 ദിവസത്തിനുശേഷമേ ചിത്രങ്ങൾ ഒ.ടി.ടിക്ക്​ നൽകൂ എന്നായിരുന്നു ധാരണ. ഇത്​ ലംഘിച്ച്​ 30 ദിവസംപോലും തികയും​മുമ്പ്​ ഒ.ടി.ടിക്ക്​ നൽകുകയാണ്​. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തില്‍നിന്ന് 55 ശതമാനമായി കുറക്കണമെന്നും ഫിയോക്​ ആവശ്യപ്പെടുന്നു. വിഷയം ചർച്ച ചെയ്യാൻ ഫിലിം ചേംബർ 28ന്​ യോഗം വിളിച്ചിട്ടുണ്ട്​. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും.  

Tags:    
News Summary - Theater owners will not release Malayalam movies from 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.