ഇതൊരു ഒന്നൊന്നര 'വരവ്'; മാസ്സ് ലുക്കിൽ ജോജു, പൊലീസ് വേഷത്തിൽ വാണി വിശ്വനാഥും ബാബുരാജും, വരവിന്‍റെ ട്രെയിലർ പുറത്ത്...

മാസ്സ് ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവിന്റെ’ ട്രെയിലർ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് പുറത്തുവിട്ടു. ഗംഭീര വിഷ്വലുകൾ കൊണ്ട് സമ്പന്നമാണ് സിനിമ എന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് ‘വരവ്’.

സിനിമയിൽ വാണി വിശ്വനാഥ്, ബാബുരാജ് ദമ്പതികൾ പൊലീസ് വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ട്രെയിലറിലെ ഏറെ ആകർഷകമായ മറ്റൊരു കാര്യം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ അർജ്ജുൻ അശോകനം എത്തുന്നുണ്ട്. ആദ്യ വരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ഓൾഗാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്. ഷാജി കൈലാസിന്‍റെ പല ഹിറ്റ് സിനിമകൾക്കും തിരക്കഥ രചിച്ച ഏ.കെ. സാജനാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Full View

ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിന്‍റെ സംവിധാന പാടവത്തിന് വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിങ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവ്സി മാസ്റ്റർ,മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു.

ഷാജി കൈലാസിന്‍റെ വിജയ ചിത്രങ്ങൾ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് വരവിന്‍റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം-എസ്. ശരവണൻ. സംഗീതം ഒരുക്കുന്നത് സാം സി എസ്. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ-സമീറ സനിഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്-ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി.

പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌. സ്റ്റിൽസ് - ഹരി തിരുമല. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിങ് -ബ്രിങ്ഫോർത്ത്. മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 98 ദിവസങ്ങൾ കൊണ്ടാണ് വരവിന്റെ ചിത്രീകരണം പൂർത്തിയായത്. തിയറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ വരവ് മേയ്‌ മാസം റിലീസ് ചെയ്യും. ചിത്രം ഓൾഗാ പ്രൊഡക്ഷൻസ് റിലീസസ് തിയറ്ററുകളിൽ എത്തിക്കും.

Tags:    
News Summary - The trailer of Varav is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.