Posted On
date_range Updated On
date_range ഷൂട്ടിങ്ങിനിടെ നടൻ ബാലക്ക് പരിക്കേറ്റു
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന് ബാലക്ക് പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിൽ ലക്നോവില്‍ വച്ചായിരുന്നു അപകടം. താരത്തിന്‍റെ കണ്ണിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേൽക്കുകയായിരുന്നു. ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി.
അണ്ണാത്തയിൽ അഭിനയിക്കാൻ പോകുന്ന വിവരം ബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്നൗവില്‍', എന്നാണ് ബാല കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.