'കൂഴങ്കൾ' ചിത്രത്തിൽ നിന്നുള്ള രംഗം

തമിഴ് ചിത്രം 'കൂഴങ്കൾ' ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ന്യൂഡൽഹി: 94ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം 'കൂഴങ്കൾ' തെരഞ്ഞെടുത്തു. പി.എസ്. വിനോദ് രാജാണ് ചിത്രത്തിന്‍റെ സംവിധായകൻ. നടി നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.

രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള 14 ചി​ത്ര​ങ്ങളിൽ നിന്നാണ് 'കൂഴങ്കൾ' തെരഞ്ഞെടുക്കപ്പെട്ടത്. സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ൺ അ​ധ്യ​ക്ഷ​നാ​യ ഫി​ലിം ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ജൂ​റി​യാ​ണ് സിനിമ തെരഞ്ഞെടുത്തത്.


Full View

മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ നാ​യാ​ട്ട് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചിരുന്നു. ത​മി​ഴി​ല്‍നി​ന്ന് യോ​ഗി ബാ​ബു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ 'മ​ണ്ടേ​ല', വി​ദ്യ ബാ​ല​ന്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ഹി​ന്ദി ചി​ത്രം 'ഷേ​ര്‍ണി', സ്വാ​ത​ന്ത്ര്യ​സ​മ​ര നാ​യ​ക​ന്‍ ഉ​ദ്ധം സി​ങ്ങി​ൻെറ ബ​യോ​പി​ക് ആ​യി ഷൂ​ജി​ത് സ​ര്‍ക്കാ​ര്‍ സം​വി​ധാ​നം ചെ​യ്ത 'സ​ര്‍ദാ​ര്‍ ഉ​ദ്ധം' തു​ട​ങ്ങി​യ​വ​യും പട്ടികയിലുണ്ടായിരുന്നു.

ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത 'ജ​ല്ലി​ക്കെ​ട്ടാ'​യി​രു​ന്നു 2020ല്‍ ​ഇ​ന്ത്യ​യു​ടെ ഓ​സ്‌​ക​റി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക എ​ന്‍ട്രി. 'ജ​ല്ലി​ക്കെ​ട്ടി'​ന് പ​ക്ഷേ നോ​മി​നേ​ഷ​നി​ല്‍ ഇ​ടം നേ​ടാ​നാ​യി​ല്ല. 2019ല്‍ '​ഗ​ള്ളി ബോ​യ്', 2018ല്‍ '​വി​ല്ലേ​ജ് റോ​ക്ക് സ്​​റ്റാ​ര്‍സ്', 2017ല്‍ '​ന്യൂ​ട്ട​ണ്‍', 2016ല്‍ '​വി​സാ​ര​ണൈ' സി​നി​മ​ക​ളാ​ണ് ഔ​ദ്യോ​ഗി​ക എ​ന്‍ട്രി​ക​ളാ​യി അ​യ​ക്ക​പ്പെ​ട്ട​ത്. 

Tags:    
News Summary - Tamil drama Koozhangal is India’s official entry for Oscars 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.