Posted On
date_range Updated On
date_range തമിഴ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. ധനുഷ് ചിത്രം 'അസുരനി'ൽ താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്.
വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ശ്രദ്ധേയമാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം തമിഴ് സിനിമാ മേഖലക്ക് കനത്ത് നഷ്ടമാണ് നൽകിയത്. കഴിഞ്ഞ ദിവസം നടൻ മാരനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
സഹതാരങ്ങൾ നിതീഷിന്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.