Posted On
date_range Updated On
date_range സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം
സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം. ഡോ. മാത്യു മാമ്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്‍റ്സ് പുരസ്ക്കാരം സ്വന്തമാക്കിയത്. ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിർവ്വഹിച്ച 'വെയിൽ വീഴവേ' എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബഹുമതി.
ചെരാതുകൾ, മൊമന്‍റ്സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിലും മാത്യു അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ നായാട്ടാണ് മേളയിലെ ഈ വർഷത്തെ മികച്ച സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.