നായക വേഷത്തിൽ വീണ്ടും സുരാജ്; പുതിയ ചിത്രം 'റോയ്'

സൂരാജ് വെഞ്ഞാറമൂടി​െൻറ പുതിയ ചിത്രം 'റോയ്'

നായകനായി സുരാജ്​ വെഞ്ഞാറമൂട്​ വീണ്ടും ബിഗ്​ സ്​ക്രീനിൽ എത്തുന്നു. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോയ്'. വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധര​െൻറ വരികള്‍ക്ക് മുന്ന പി.ആര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍-എം ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, എഡിറ്റര്‍-വി സാജന്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല-ഫ്യൂന്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍-എം.ആര്‍ വിബിന്‍, സുഹൈയില്‍ ഇബ്രാഹിം, സമീര്‍ എസ്,വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

പൃഥ്വിരാജും സുരാജും കേന്ദ്ര കഥാപാത്രങ്ങളായി ഒന്നിച്ചഭിനയിച്ച 'ഡ്രൈയ്​വിങ്​ ലൈസെൻസാണ്​' തിയേറ്ററിൽ എത്തിയ സുരാജി​െൻറ അവസാന ചിത്രം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.