സുപ്രിയ പിതാവ് വിജയകുമാർ മേനനോടൊപ്പം
തന്റെ പിതാവുമായുള്ള ആത്മബന്ധം എപ്പോഴും പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് സുപ്രിയ. ജീവിതത്തിൽ ഏറ്റവും പ്രിയപെട്ട വ്യക്തിയും ഏറ്റവും അടുത്ത സുഹൃത്തുമെല്ലാം അച്ഛനാണെന്ന് പല വേദികളിലും അവർ പറഞ്ഞിട്ടുണ്ട്.
എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്‍റെ വിയോഗം ഇപ്പോഴും തനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് സുപ്രിയ പറഞ്ഞിരുന്നു. അച്ഛന്‍റെ ഓർമകളുള്ള ചിത്രങ്ങളും, അച്ഛനോടൊപ്പമുള്ള കഴിഞ്ഞുപോയ നിമിഷങ്ങളും സുപ്രിയ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്. തന്റെ സ്പീഡ് ഡയലില്‍ അച്ഛന്‍റെ നമ്പര്‍ ഇപ്പോഴും ഉണ്ടെന്ന് സുപ്രിയ മുമ്പ് പറഞ്ഞിരുന്നു.
2021ലാണ് സുപ്രിയയുടെ അച്ഛനായ വിജയകുമാര്‍ മേനോന്‍ മരണപ്പെടുന്നത്. കാന്‍സര്‍ ബാധിതനായിരുന്നു. ഇപ്പോഴിതാ, അച്ഛന്റെ ഓര്‍മ ദിവസം ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. നാലുവർഷം മുമ്പായിരുന്നു മരണം. അദ്ദേഹത്തിന്‍റെ മരണശേഷം ജീവിതം ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണെന്നും സുപ്രിയ പറയുന്നു.
'അച്ഛാ, നിങ്ങള്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്നേക്ക് നാല് വര്‍ഷമാകുന്നു. നിങ്ങൾ പോയത് മുതല്‍ ശൂന്യതയില്‍ തളച്ചിട്ടത് പോലെയാണ് ജീവിതം. സന്തോഷത്തിന്റെ നിമിഷങ്ങളില്‍ പോലും വേദനയുടെ നീറ്റല്‍ മാറുന്നില്ല. കുറച്ചുകൂടി സമയമുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. നിങ്ങളൊടൊപ്പം ചെയ്തുതീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ എന്റെ മനസില്‍ ഉണ്ടായിരുന്നു. കുറച്ച് സമയം കൂടി കിട്ടണമെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ശിശുദിനത്തിലാണ് നിങ്ങള്‍ എന്നെ വിട്ടുപോയതെന്ന വിരോധാഭാസം എനിക്ക് മറക്കാനാകില്ല. എല്ലാദിവസവും, വാക്കുകള്‍ക്ക് വിവരിക്കാന്‍ സാധിക്കുന്നതിലുമപ്പുറം നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നുണ്ട് ഡാഡി' -സുപ്രിയ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അച്ഛന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.