വിവാദമായ 'ഷാബാനു ബീഗം' കേസ് സിനിമയാകുന്നു. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ്. വർമയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 'തിരക്കഥ പൂർത്തിയായെങ്കിലും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തീരുമാനിക്കേണ്ടതുണ്ട് എന്നതിനാൽ ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലാണ്.
'റാണാ നായിഡു' (സംവിധാനം), 'ദി ട്രയൽ' (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), 'സുൽത്താൻ ഓഫ് ഡൽഹി' (സംവിധാനം) തുടങ്ങിയ വെബ് ഷോകൾക്ക് ശേഷം സുപർൺ എസ് വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഷാബാനു ബീഗം'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.