ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: പ്രജേഷ് സെന്നിന്റെ 'ദ സീക്രട്ട് ഓഫ് വിമണി'ന് പുരസ്കാരം; മികച്ച നടി സുമാദേവി

ൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ജി . പ്രജേഷ്സെൻ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമണിലൂടെ സുമാദേവിക്ക്.

ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്. തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പായി വേഷം പ്രവർത്തിച്ചു വന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്.

നിർമൽ കലിതാ സംവിദാനം ചെയ്താ "ബ്രോക്കൻ സോൾ" എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അർമേനിയൻ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. ദുൽഖർ സൽമാൻ നായകനായ ഹിറ്റ് ചിത്രം "സീതാരാമം" പ്രതേക ജൂറി പുരസ്‌കാരത്തിന് അർഹമായി. " 777 ചാർളി" എന്ന ചിത്രത്തിലൂടെ കിരൺരാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ "റ്റിൽ ലവ് ഡു അസ് പാർട്ടി ന്റെ സംവിധാകാൻ റാൻ ലീ ആണ് മികച്ച പുതുമുഖ സംവിധയകൻ. ബംഗ്ളാദേശ് ചിത്രമായ ദി സെവൻ ആണ് മികച്ച തിരക്കഥാ അവാർഡ് ലഭിച്ച ചിത്രം.

ആദ്യമായി നായികയായെത്തിയ ചിത്രത്തിലെ പുരസ്കാരലബ്‌ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് സുമാദേവി പ്രതികരിച്ചു.സിനിമയിൽ കൂടുതൽ സജീവമാകാൻ പ്രചോദനമാണ് പുരസ്കാരമെന്നും തൃശൂർ സ്വദേശിയായ സുമാദേവി പറയുന്നു.വ‍ർഷങ്ങളായി സ്റ്റണ്ട് മാസ്റ്റ‍ർ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി.വളരെ സ്വാഭാവിക അഭിനയ ശൈലിയാണ് ദി സീക്രട്ട് ഓഫ് വിമണിൽ സുമാദേവിയുടേതെന്ന്  സംവിധായകൻ പ്രജേഷ് സെൻ വ്യക്തമാക്കി.

പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് "സീക്രട്ട് ഓഫ് വിമൺ' . ക്യാപ്റ്റൻ,വെള്ളം,മേരി ആവാസ് സുനോ എന്നീ സൂപ്പ‍ർഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപാണ് മറ്റൊരു നായിക.അജു വ‍ർഗീസ്, ശ്രീകാന്ത് മുരളി, വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദ‍ർ, ഉണ്ണി ചെറുവത്തൂർഎന്നിവ‍ പ്രധാനവേഷത്തിലെത്തിയിരിക്കുന്നു.അങ്കിത് ഡിസൂസ, ജിതേന്ദ്രൻ , സാക്കിർ മണോലി, പൂജ മഹി, എന്നിവരും മറ്റ് വേഷത്തിലെത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാ‍ർ വി.വിയുടേതാണ് കഥ. എഡിറ്റിങ്-കണ്ണൻ മോഹൻ. ചിത്രം ഉടൻ പ്രേക്ഷകരിലെത്തും.

Tags:    
News Summary - Suma Devi Best Actress 13th dada saheb phalke film festival Award,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.