'ശുഭദിനം' ഒക്ടോബർ 7ന് തിയറ്ററുകളിലേക്ക്

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന കോമഡി ത്രില്ലർ ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തുന്നു. ശുഭകരമായ ഒരു നല്ല നാളിനായി ആനന്ദവും ആവേശവും നിറച്ചൊരു അതിജീവനത്തിന്റെ കഥ പറയുന്ന ശുഭദിനത്തിൽ ഗിരീഷ് നെയ്യാറും ഇന്ദ്രൻസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , ആലാപനം - വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് - ദി സോഷ്യൽ സ്ക്കേപ്പ്, സോംഗ്സ് & ട്രയിലർ- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, വിതരണം - നെയ്യാർ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിൻസ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി , ഡി ഐ - കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Tags:    
News Summary - subhadinam movie release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.