ആമസോണിനെതിരെ പ്രചാരണം തുടങ്ങും, ഫാമിലിമാൻ 2 പ്രദർശനം നിർത്തിവെക്കണം -സീമൻ

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ 2 സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാണമെന്ന് ആശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. ഏലം ലിബറേഷന്‍ മൂവ്മെന്റിനേയും തമിഴ്നാട്ടുകാരെയും സീരീസിൽ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സീമൻ ആമസോൺ പ്രൈമിന് കത്തയച്ചു.

പ്രതിഷേധങ്ങൾ വകവെക്കാതെ സീരീസ് പുറത്തിറക്കിയ നടപടി അം​ഗീകരിക്കാനാവില്ല. പ്രദര്‍ശനം നിര്‍ത്തിവച്ചില്ലെങ്കിൽ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടാകും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് പ്രാചാരണം ആരംഭിക്കുമെന്നും കത്തിലൂടെ സീമൻ ചൂണ്ടിക്കാട്ടി.

മനോജ് ബാജ്‌പേയി, പ്രിയാമണി, സാമന്ത അകിനേനി തുടങ്ങിയവരാണ് സീരിസില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് മനോജ് ബാജ്‌പേയിയുടെ കഥാപാത്രം. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്‌പോരാളിയായാണ് സാമന്ത എത്തുന്നത്.

സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

Full View


Tags:    
News Summary - The Family Man 2, Seeman, Naam Tamilar Katchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.