അമ്പിളി
കൊച്ചി: പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന 'ഏകാകിനി' ഉടൻ ചിത്രീകരണം ആരംഭിക്കും. നർത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്. രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകിയ ഡയാന, തന്‍റെ നഷ്ടസ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നതും അതിനെ തുടർന്നുണ്ടാകുന്ന ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ബാനർ - ആമി ക്രിയേഷൻസ്, കഥ - ആമി, തിരക്കഥ, സംഭാഷണം - മനോജ്, ഗാനരചന , സംഗീതം -ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം, കല- മധുരാഘവൻ , ചമയം - ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം - ശ്രീജിത് കുമാരപുരം, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ് - മനുദേവ്, സ്റ്റിൽസ് - ഷംനാദ് എൻ.ജെ, പി.ആർ.ഒ - അജയ് തുണ്ടത്തിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.