'താങ്കളെ ഞാൻ തല്ലില്ല...! ആളുകൾ എന്നെ ശപിക്കും'; ചിരഞ്ജീവി സോനു സൂദിനോട് പറഞ്ഞത്
തെലുങ്കിൽ സൂപ്പർതാരം ചിരഞ്ജീവിയുമൊത്ത് ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടൻ സോനു സൂദ്. ആചാര്യ എന്നാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ആക്ഷൻ ചിത്രത്തിെൻറ പേര്. ചിരഞ്ജീവിയുടെ വില്ലനായി വേഷമിടുന്ന സോനു സൂദ് സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ചു.
ഞങ്ങൾ ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടക്ക് ചിരഞ്ജീവി പറഞ്ഞു...'നിങ്ങൾ സിനിമയിലുള്ളത് ഞങ്ങൾക്ക് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. കാരണം, ആക്ഷൻ സീനിൽ എനിക്ക് താങ്കളെ തല്ലാൻ സാധിക്കില്ല'. അങ്ങനെ ചെയ്താൽ ആളുകൾ തന്നെ ശപിക്കുമെന്നും ചിരഞ്ജീവി പറഞ്ഞതായി സോനു സൂദ് വ്യക്തമാക്കി. അദ്ദേഹം എെൻറ ദേഹത്ത് കാൽ വെക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് റീഷൂട്ട് ചെയ്യേണ്ടതായി വന്നെന്നും സോനു സൂദ് പറഞ്ഞു.
അതോടൊപ്പം തനിക്ക് ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ള ഇമേജ് കാരണം മറ്റൊരു ചിത്രത്തിെൻറ തിരക്കഥ മാറ്റിയതായും സോനു സൂദ് വെളിപ്പെടുത്തി. ആ ചിത്രത്തിന് വേണ്ടി ഒരുക്കൽ കൂടി തെൻറ രംഗങ്ങൾ ഷൂട്ട് ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ ക്രൂരനായ വില്ലൻമാരായി തിളങ്ങിയ നടൻ സോനു സൂദിന് ജീവിതത്തിൽ നായക പരിവേഷമാണ്. കോവിഡ് കാലത്ത് അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാനായി ബസുകൾ ഒരുക്കി നൽകിയതടക്കം താരം ചെയ്ത സൽപ്രവർത്തികൾ എണ്ണിയാൽ തീരാത്തതാണ്. കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന കർഷകർക്കും അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.