റിലീസായി മണിക്കൂറുകൾക്കുള്ളിൽ 'സിത്താരെ സമീൻ പർ' വ്യാജ പതിപ്പ് ഓൺലൈനിൽ

മുംബൈ: ഏറെ കാത്തിരുന്ന അമീർ ഖാൻ ചിത്രം സിത്താരെ സമീൻ പറിന്‍റെ മുഴുവൻ ദൃശ്യങ്ങളും ഓൺലൈനിൽ ചോർന്നു. താരെ സമീൻ പർ റിലീസായി ഇരുപതു വർഷങ്ങൾക്കിപ്പുറം ഒരു തുടർച്ചയെന്നോണം വന്ന സിനിമയായിരുന്നു സിതാരെ സമീൻ പർ.ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ കോപ്പി മണിക്കൂറുകൾക്കകമാണ് നിരോധിത ഓൺലൈൻ സൈറ്റുകളിൽ പ്രചരിച്ചത്.

തമിഴ്റോക്കേഴ്സ്, ഫിലിമിസില്ല, മൂവിറൂലെസ് പോലുള്ള നിരോധിത ഓൺലൈൻ സൈറ്റുകളിൽ ചിത്രം ഇതിനകം ചോർന്നു വന്നു കഴിഞ്ഞു. എച്ച്.ഡി 1080p മുതൽ നിലവാരം കുറഞ്ഞ 240p വരെയുള്ള വ്യാജ പതിപ്പുകൾ സൈറ്റുകളിൽ വ്യാപകമായിരുന്നു.

ഒരു സിനിമയുടെ വ്യാജപതിപ്പുകൾ കാണുമ്പോൾ ജനങ്ങൾ അറിയാതെ തന്നെ നിരവധി തെറ്റുകൾ ചെയ്യുന്നു, വ്യാജ പതിപ്പ പ്രചരിക്കുന്നതിനെതിരെ തന്‍റെ ടീം കർശനമായ നടപടി സ്വീകരിക്കുമെന്നും അമീർ ഖാൻ പറഞ്ഞു. ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീൻ പർ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസ് എന്ന സിനിമയുടെ റീമേക്കാണ്. അമീർ ഖാനൊപ്പം ജെനീലിയ ദേശ്മുഖാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നില്ല എന്ന് അമീർ ഖാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Sitaare Zameen Par full movie leaked online in HD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.