സിജു വില്‍സൺ
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ സിനിമയിൽ നായകൻ സിജു വില്‍സൺ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അരുൺ രാജ് ആണ് സംവിധാനം. താരാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് ചിത്രം നിർമിക്കുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമായാണ് അയ്യങ്കാളി ഒരുങ്ങുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവയൊരുക്കുന്നത് പ്രദീപ് കെ.താമരക്കുളം ആണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മര്‍ഡര്‍) അമേരിക്കന്‍ പ്രിമോസ് ഗ്ലോബല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും മലയാളിയുമാണ് അരുണ്‍ രാജ്. എഡ്വിന്റെ നാമാണ് അരുണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലിറിക്‌സ്-ഹരിനാരായണന്‍, സത്യന്‍ കോമേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, ആര്‍ട്ട്-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-റോണെക്‌സ് സേവ്യര്‍, കോസ്റ്റിയൂം-അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയന്‍, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-ബിജ്ത് ധര്‍മ്മജന്‍.
കതിരവനായി മമ്മൂട്ടി എത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ. കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നതെന്ന് അരുൺ രാജ് പറഞ്ഞിരുന്നു. അതുസംബന്ധിച്ച് ഒരു സംശയവും വേണ്ടെന്നും മറ്റ് അനാവശ്യ ചര്‍ച്ചകളോട് താൽപര്യമില്ലെന്നും അരുൺരാജ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.