നിഖിൽ- അനുപമ പരമേശ്വരൻ ചിത്രം കാർത്തികേയ 2 ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ

സിദ്ധാർഥ്- അനുപമ പരമേശ്വരൻ  എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കാർത്തികേയ 2 ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തും. നേരത്തെ ജൂലൈ 22 ആയിരുന്നു റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.

ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം. ബോളിവുഡ താരം അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ശ്രീകൃഷ്ണ ഭഗവാന്റെ യഥാർത്ഥ കഥയും വസ്തുതകളും തുറന്നുകാട്ടുന്ന മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് കാർത്തികേയ 2 ന്റെ ടീം ഇസ്‌കോൺ വൃന്ദവൻ സന്ദർശിക്കവേ ഇസ്കോൺ വക്താവ് പ്രശംസിച്ചു. അത്ഭുതങ്ങൾ ഒരുക്കിയ ഒരു സിനിമാ അനുഭവം ആണെന്നാണ് പറയുന്നത്.

സംവിധായകൻ ചന്തു മുണ്ടേടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാർത്തികേയ 2 പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് നിർമിക്കുന്നത്.   പ്രഖ്യാപനം  മുതലെ  പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണിത്.

Tags:    
News Summary - Siddharth And Anupama Parameswaran Movie Karthikeya 2 will be Releasing August 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.