കൊച്ചി: ഷൈൻ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കും. ഇതിനുള്ള നടപടികൾക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ ഇക്കാര്യത്തിൽ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോർട്ട്.
നേരത്തെ നടി വിൻസി അലോഷ്യസ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ നടൻ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി.
ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. മലയാള സിനിമ സെറ്റിൽ കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിൻസി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.
സിനിമ സെറ്റിൽ വെച്ച് നടൻ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ െവളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.