സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: ഷാർപ്പ്​ഷൂട്ടർ അറസ്​റ്റിൽ

ഫരീദാബാദ്​: ബോളിവുഡ്​ നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഷാർപ്പ്ഷൂട്ടറെയും സംഘത്തെയും ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറൻസ് ബിഷ്നോയുടെ സംഘത്തിലെ ഷാർപ്പ്ഷൂട്ടറായ രാഹുലിനെയും സംഘാംഗങ്ങളെയുമാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​. ഇവരിൽ നിന്ന് തോക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സൽമാൻ ഖാനെ വധിക്കാൻ ലോറനസ്​ ബിഷ്​നോയ്​യുടെ നിർദേശപ്രകാരം ജനുവരിയിൽ രാഹുൽ മുംബൈയിലെത്തുകയും രണ്ടു ദിവസം തുടർച്ചയായി സൽമാ​െൻറ വസതി നിരീക്ഷിക്കുകയും ചെയ്​തുവെന്ന്​ പൊലീസ്​ പറയുന്നു. 2018 ൽ ഹൈദരാബാദിൽ നിന്നും അറസ്​റ്റിലായ ഷൂട്ടർ നെഹ്​റ, ബിഷ്​നോയുടെ നിർദേശപ്രകാരം സൽമാനെ വധിക്കാൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തിയിരുന്നു.

മാൻ വേട്ടക്കേസിൽ സൽമാൻ ഖാനെതിരെ ലോറൻസ്​ ബിഷ്​നോയ്​ സംഘം നേരത്തെയും വധഭീഷണി നടത്തിയിരുന്നു. കൃഷ്​ണമൃഗത്തെ സംരക്ഷിക്കുന്ന ബിഷ്​നോയ്​ വിഭാഗത്തിൽപ്പെട്ടയാളാണ്​ ലോറൻസ്​ ബിഷ്​നോയ്​. 1998 ൽ ജോധ്​പൂരിൽ വെച്ച്​ കൃഷ്​ണമൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാനെതിരെ ശിക്ഷാ നടപടികൾ ഇല്ലാതിരുന്നത്​ ഇവരെ ചൊടിപ്പിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.