ഷെയിൻ നിഗം നായകനാകുന്ന 'പരാക്രമം'; ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​ത്​ പൃഥ്വിരാജ്​

യുവനടൻ ഷെയിൻ നിഗം നായകനാകുന്ന 'പരാക്രമം' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. അർജുൻ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടൻ പൃഥ്വിരാജ്​ ഫേസ്ബുക്കിലൂടെയാണ്​ പോസ്റ്റർ റിലീസ് ചെയ്തത്. അലക്സ് പുളിക്കലാണ് ഛായാഗ്രഹണം. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം നൽകുന്നത് പ്രതിക് സി. ആഭ്യങ്കാറാണ്. കിരൺ ദാസാണ് എഡിറ്റർ.

Full View

ഗുഡ് വില്‍ എൻറര്‍ട്ടെയിന്‍മെൻസി​െൻറ ബാനറില്‍ ജോബി ജോര്‍ജ്​ നിർമിച്ച്​ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ, ആണ്​​ ഷെയിൻ നിഗത്തി​േൻറതായി ഇനി വരാനിരിക്കുന്ന ചിത്രം. പ്രതീപ് കുമാര്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്​.

ജീവൻ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടി.കെ രാജീവ് സംവിധാനം ചെയ്യുന്ന ബർമുഡ, സാജിദ് യഹ്‌യ സംവിധാനം ചെയ്യുന്ന ഖൽബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുർബാനി എന്നീ ചിത്രങ്ങളും ഷെയിനി​െൻറതായി വരുന്നുണ്ട്​.

Tags:    
News Summary - Shane Nigam New Movie Parakramam title announcement poster released by Prithviraj Sukumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.