ദുൽഖർ സൽമാൻ ഇതിലേക്ക് വന്നത് കാത്തിരിപ്പിന് ലഭിച്ച ഇരട്ടി മധുരം; 'ഫെമിനിച്ചി ഫാത്തിമ' പറയുന്നു

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രവുമായി ദുൽഖർ സഹകരിച്ചതിനെക്കുറിച്ച് പറയുകയാണ് സിനിമയിലെ പ്രധാന കഥാപാത്രത്ത അവതരിപ്പിച്ച ഷംല ഹംസ. 'ദി ക്യൂ'വിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'ഞങ്ങൾ ഈ സിനിമ തിയറ്ററിൽ എത്താൻ കാത്തിരിക്കുകയായിരുന്നു. ഫെസ്റ്റിവെൽസിനൊക്കെ പോകുന്നത് അതിന് ഇടയിലുള്ള ഹാപ്പിനെസാണ്. ഏതൊരു തിയറ്റർ റിസീസ് വന്നാലും ഇത്രയും സന്തോഷമാവില്ലായിരുന്നു. ദുൽഖർ സൽമാൻ ചെയ്തത് ഞങ്ങൾക്ക് ഭയങ്കര ഭാഗ്യമാണ്. ഈ സിനിമ പബ്ലിക്കിലേക്ക് വരട്ടെ എന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ്. കാത്തിരിപ്പിന് കിട്ടിയ ഇരട്ടി മധുരമാണത്' -ഷംല ഹംസ പറഞ്ഞു.

എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. ഐ.എഫ്.എഫ്.കെ ഫിപ്രസി - മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് -ഐ.എഫ്.എഫ്.കെ, എഫ്.എഫ്.എസ്.ഐ കെ ആർ മോഹനൻ അവാർഡ്, ബി.ഐ.എഫ്.എഫ്-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തെരഞ്ഞെടുപ്പ്, ഫിപ്രസി ഇന്ത്യ 2024ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ് എന്നിവ ചിത്രം നേടി.

മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, അവാർഡ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തെരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം - പ്രിൻസ് ഫ്രാൻസിസ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ - ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് - സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ - പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് - വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിങ് - ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ - ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ-നജീഷ് പി.എൻ.   

Tags:    
News Summary - Shamla Hamza about Wayfarer Films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.