വിലകൂടിയ വാച്ചുകൾ കണ്ടെത്തി; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. മണിക്കൂറുകൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നാണ് റിപ്പോർട്ട്. വിലകൂടിയ വാച്ചുകൾ കൊണ്ടുവന്നതിനാണ് ഷാരൂഖിനെ തടഞ്ഞത്. പിന്നീട് 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി അടച്ചതിന് പിന്നാലെയാണ് ഷാരൂഖിനെ പോകാൻ അനുവദിച്ചത്.

ഷാർജയിൽ ഒരു പരിപാടിയിൽ പ​ങ്കെടുത്ത മടങ്ങുകയായിരുന്നു ഷാരൂഖ് ഖാൻ. മുംബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലാണ് അദ്ദേഹം വന്നിറങ്ങിയത്. പ്രൈവറ്റ് ജെറ്റിലായിരുന്നു യാത്ര. അദ്ദേഹത്തി​ന്റേയും ഒപ്പമുണ്ടായിരുന്ന ആളുകളുടേയും ബാഗേജിലാണ് ആഡംബര വാച്ചുകൾ കണ്ടെത്തിയത്.

ഏകദേശം 18 ലക്ഷം രൂപ വില വരുന്ന വാച്ചുകളാണ് ഷാരൂഖിന്റെ ഭാഗിലുണ്ടായിരുന്നുതെന്നാണ് സൂചന. ഷാരൂഖിനേയും മാനേജറേയും കസ്റ്റംസ് നടപടികൾ പൂർത്തിയായ ഉടൻ പോകാൻ അനുവദിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പലരേയും രാത്രി വൈകിയാണ് വിട്ടയച്ചത്.

Tags:    
News Summary - Shah Rukh Khan Stopped At Mumbai Airport For Hours Over Luxury Watches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.